വിവാഹപ്രായ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി. പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിക്കുകയാണ്.