കള്ളവോട്ടുകാരെ പിടിക്കും; ഇനിയും വിസിലടിക്കും: ഉറച്ച് മീണ

ഈ തിരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളും ഒപ്പം വ്യക്തിജീവിതത്തിലെ അപൂര്‍വതകളും പറഞ്ഞ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്ത് തുടരുമെന്ന് ടിക്കാറാം മീണ. സംസ്ഥാന സര്‍ക്കാരിന് തന്നെ മാറ്റാന്‍ അധികാരമില്ല. ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  

മാതൃകാപെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയവര്‍ തന്നെ അത് പാലിക്കാന്‍ ഉത്തരവാദികളാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.  തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് പോലുള്ള ചട്ടലംഘനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ അതാത് പാര്‍ട്ടിക്കാരാണ് ആദ്യം തയ്യാറാവേണ്ടതെന്നും  മീണ പറഞ്ഞു.