ബോഫോഴ്സിൽ കാലിടറി രാജീവ് ഗാന്ധി സർക്കാർ; വി പി സിങ്ങിന്റെ യാത്ര

രാജ്യത്തിന് ഒരുപാട് പ്രതീക്ഷകൾ നൽകി അധികാരത്തിൽ വന്ന രാജീവ് ഗാന്ധി സർക്കാർ ബോഫോഴ്സ് എന്ന കത്തിമുനയിലാണ് കാലാവധി തികച്ചത്. പുതിയ നൂറ്റാണ്ടിലേക്ക് കടക്കാനൊരുങ്ങുന്ന ഇന്ത്യയെ പാകപ്പെടുത്തുന്ന വർഷങ്ങളാണ് ഇനി വരാൻ പോകുന്നത്. രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടേണ്ട 1989ലെ നിർണായക തിരഞ്ഞെടുപ്പ് വന്നത് ആ ഘട്ടത്തിലാണ്.