വ്യക്തമായ രാഷ്ട്രീയം പറഞ്ഞ് ഇലക്ഷൻ റിലീസുകൾ

ഓണം, ക്രിസ്മസ്, ദീപാവലി, പൊങ്കൽ ആഘോഷങ്ങൾ ലക്ഷ്യമിട്ട് സിനിമകൾ റിലീസ് ചെയ്യുന്നത് കാലങ്ങളായി കാണുന്നതാണ്. എന്നാലിപ്പോൾ മറ്റൊരു വിപണിക്കൂടി സിനിമയ്ക്ക് മുന്നിൽ തുറന്നിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പ് വാർത്തകൾ വന്ന് തുടങ്ങിയപ്പോൾ മുതൽ രാഷ്ട്രീയംപ്രമേയമാക്കിയ സിനിമകളും വന്നുതുടങ്ങി. ബോക്സോഫീസിലെ ഹിറ്റല്ല, വോട്ടിങ്ങ് മെഷീൻ ഹിറ്റാണ് ഇത്തരം സിനിമകളുടെ ലക്ഷ്യം. ഉറി ദ സർജിക്കൽ സ്ട്രൈക്ക്, താക്ക്റെ, യാത്ര തുടങ്ങി പല ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ വ്യക്തമായ രാഷ്ട്രീയം പറയുന്നവയാണ്.