ത്രികോണമൽസരത്തിന്റെ വീറുള്ള പോരാട്ടം; ഇത്തവണ തീപാറും തലസ്ഥാനം

തിരുവനന്തപുരത്ത് കടുത്ത മല്‍സരത്തിന് വഴിയൊരുക്കിയിരിക്കുകയാണ് കുമ്മനം രാജശേഖരന്റെ വരവ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിങ് എം.പി ശശി തരൂര്‍ ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി.  സിപിഐയുടെ സി.ദിവാകരനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. അനന്തപുരിയിൽ തീ പാറും പോരാട്ടത്തിനാണ് ഇത്തവണ വേദിയാകുന്നത്.

ബി.ജെ.പിക്ക് ക്രമാനുഗതമായി വളര്‍ച്ചയുണ്ടായ ലോക്സഭാ മണ്ഡലമാണ് തിരുവനന്തപുരം. 2005 ല്‍ ആകെ 36,690 വോട്ടുനേടിയ ബിജെപി 2014 ആയപ്പോള്‍ രണ്ടു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി മുന്നൂറ്റി മുപ്പത്തിയാറു വോട്ടായി വര്‍ധിപ്പിക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ബിജെപിക്ക് വോട്ടു വര്‍ധിച്ചപ്പോള്‍ കുറഞ്ഞത് ഇടതുപക്ഷത്തിനുമാണ്.