തൃശൂരിന്റെ നെല്ലറയിൽ കേരള കാൻ മെഡിക്കൽ ക്യംപ്; കരുത്തിന്റെ കരുതൽ; വിഡിയോ

മനോരമ ന്യൂസിന്റെ കേരള കാന്‍ ക്യാംപയിനിന്റെ ഭാഗമായി തൃശൂര്‍ കുന്നംകുളത്തിനു സമീപം കാട്ടാകാമ്പാലില്‍ കാന്‍സര്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. അഞ്ഞൂറോളം പേര്‍ പരിശോധനയ്ക്കായി ക്യാംപില്‍ എത്തി. 

തൃശൂരിന്റെ നെല്ലറയായി അറിയപ്പെടുന്ന കാട്ടകാമ്പാല്‍ ഗ്രാമത്തിലായിരുന്നു കേരള കാന്‍ മെഡിക്കല്‍ ക്യാംപ്. മന്ത്രി വി.എസ്.സുനില്‍കുമാറായിരുന്നു ഉദ്ഘാടകന്‍. മാരകമായ കീടനാശിനി ഉപയോഗിച്ചുള്ള കൃഷി രീതിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചലച്ചിത്ര താരം മഞ്ജു വാര്യര്‍ മുഖ്യാതിഥിയായിരുന്നു.

അമല മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും കല്യാണ്‍ ജ്വല്ലഴേസുമായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ കേരള കാന്‍ ക്യാംപയിന്‍ മനോരമ ന്യൂസ് സംഘടിപ്പിക്കുന്നത്. കാട്ടാകാന്പാല്‍ മെഡിക്കല്‍ ക്യാംപിന് മനോരമ ന്യൂസുമായി സഹകരിച്ച ഷെയര്‍ ആന്റ് കെയര്‍  സന്നദ്ധ സംഘടന പ്രസിഡന്റ് ലബീബ് ഹസന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അമല ജോയിന്റ് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, കാട്ടാകാമ്പാൽ  പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സദാനന്ദന്‍, മനോരമ ന്യൂസ് സീനിയര്‍ കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യു, ഷമീര്‍ ഇഞ്ചക്കാലിയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.