മതില്‍ കെട്ടാനും പൊളിക്കാനും ആരെല്ലാം?; ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും

വിവാദമതില്‍ പണിതുകൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കൊനൊരുങ്ങുകയാണ് കേരളം. നവോത്ഥാന മതിലെന്ന് സര്‍ക്കാരും വര്‍ഗീയ മതിലെന്ന് പ്രതിപക്ഷവും വിളിക്കുന്ന വനിതാ മതില്‍.  കേരളത്തിന്‍റെ സാമൂഹ്യപരിഷ്കരണം, നവോത്ഥാനം, സ്ത്രീപുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന പ്രചാരണമതില്‍ എന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി മതിലിനെ വിശേഷിപ്പിക്കുന്നത്. 

കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതിലിന്‍റെ സംഘാടക സമിതിയില്‍  സ്ത്രീകളെ ഉള്‍പ്പെടുത്താതിരുന്നതും സ്ത്രീവിരുദ്ധ നിലപാടുള്ളവരെ ഉള്‍പ്പെടുത്തിയതും തുടക്കത്തിലെ കല്ലുകടിയായി.  എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ നേതൃത്തിലുള്ള മതില്‍കെട്ടലിന് തങ്ങളില്ലെന്ന് എന്‍എസ്എസ് പറഞ്ഞു.  നവോത്ഥാനം ഹിന്ദുക്കള്‍ക്ക് മാത്രം മതിയോയെന്ന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചോദിക്കുന്നു. ജനുവരി ഒന്നിന് സ്ത്രീകള്‍ കെട്ടുന്ന മതില്‍ കേരളത്തെ മുന്നോട്ടോ പിന്നോട്ടോ നയിക്കുക? മതില്‍ കെട്ടാനും പൊളിക്കാനും ആരെല്ലാം ?