കേരളത്തിന്റെ നെല്ലറയിൽ പ്രളയം വന്നത് എങ്ങനെ?

കനത്ത മഴയും വെള്ളപ്പൊക്കവും തീർത്തും അന്യമായ നാടാണ് പാലക്കാട്. കനത്ത മഴക്കൊപ്പം മലമ്പുഴ ഡാം തുറന്നതും പാലക്കാട്ടെ നഗര പ്രദേശങ്ങൾ വെള്ളത്തിലാക്കി.

മലമ്പുഴ ഡാം തുറക്കുമ്പോൾ ഉണ്ടാകുന്ന ജാഗ്രത നിര്‍ദേശത്തെ ലാഘവത്തോടെ പെരുമാറിയ ഒരു ജനതക്ക് ഇടയിലേക്കാണ് പ്രളയ ജലം ഒഴുകി എത്തിയത്. കേരളത്തിന്റെ നെല്ലറയിൽ പ്രളയം വന്നത് എങ്ങനെ?