മഹാപ്രളയം കാർഷിക മേഖലയ്ക്ക് ഗുണമോ ദോഷമോ ?

മഹാ പ്രളയം കേരളത്തിലെ കാർഷിക മേഖലയിലും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പച്ചക്കറികൾ അടക്കമുള്ള പല വിളകളും പൂർണ്ണമായും നശിച്ചിട്ടുണ്ട്. ഇരച്ചു കയറിയ വെള്ളം കൃഷിയിടമാകെ ചെളി നിറച്ചിട്ടുണ്ടാകും. മണ്ണിന്റെ സ്വഭാവികതയിലും, ജൈവാംശത്തിലും, ഗുണനിലവാരത്തിലും എല്ലാം മാറ്റങ്ങൾ വരുത്തിയിരിക്കാം. ഇനി പല കർഷകരും കൃഷിയിൽ ഒന്നേന്നു തുടങ്ങണ്ടവരാണ്. ഈ ഘട്ടത്തിൽ കർഷകരെ സഹായിക്കാനാവശ്യമായ നിര്‍ദേശങ്ങളുമായി പ്രോഫസര്‍ ശശിധരന്‍ , അഗ്രോണമി ഡിപ്പാര്‍ട്ട്മെന്‍റ് അതിഥിയായി ചേരുന്നു