മാനസികാരോഗ്യ മേഖലയിൽ ഇനിയും വേണ്ട മാറ്റങ്ങള്‍ എന്തെല്ലാം? മനസ്സ്

മനസിനെ കുറിച്ചും വിവിധ മാനസീക പ്രശ്നങ്ങളെ കുറിച്ചും. ഒരു വ്യക്തിയുടെ ‌മാനസീക ആരോഗ്യത്തെ സ്വാധീനിക്കുന്ന സാമുഹിക അന്തരീക്ഷത്തെകുറിച്ചുമെല്ലാം മുൻതവണകളിൽ ചർച്ചചെയ്തുകഴിഞ്ഞു. മാനസീക ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ഡൊക്ട്ടർമാർ ചർച്ചകളിൽ പങ്കെടുത്തു. വിഷാദവും, നിരാശയും അതിന്റെ തീവ്രതയില്‍ നേരിട്ടവർ അതിന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞു. അമിത മദ്യപാനവും ആത്മഹത്യാ പ്രവണതയും അതിജീവിച്ചവർ കടന്നുപോയ വഴുകളെ കുറിച്ച് വേദനയോടെ ഓർത്തു.

ഓരോ വ്യക്ത്തിയുടെയും മാനസീക ആരോഗ്യം മെച്ചപെടുത്തുന്നതിൽ സമൂഹത്തിനാകെ തീർച്ചയായും ഉത്തരവാദിത്വമുണ്ട്. മെച്ചപെട്ട ചികിൽസാ സൗകര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. ഇനിയും എന്തൊക്കെ ആരോഗ്യകരമായ മാറ്റങ്ങളുണ്ടാകാ‌നുണ്ട്. ഈ വിഷയത്തിൽ സംസാരിക്കുവാനായി ചേരുന്നത് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ, നടി അനുമോൾ, സൈക്യാട്രിസ്റ്റ് ഡൊ. എൽസി ഉമ്മൻ, ഡൊ. മാത്യുസ് നമ്പേലിൽ, എന്നിവർ ചേരുന്നു.