നിപ്പയുടെ നാളുകളിൽ

നിപ്പ മരണങ്ങൾ ക്രൂരമാണ്, വേണ്ടപെട്ടവരുടെ യാത്രഅയപ്പുവരെ നിഷേധിക്ക പെടും, കാരണം മ‍ൃതദേഹങ്ങൾ പോലും മരണരോഗാണുക്കൾ പകർന്നുകൊടുക്കും. അങ്ങിനെയാണ് കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമം മുന്പെങ്ങുമില്ലാത്ത ദുരിതചുഴിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. 

നാളിതുവരെ കേട്ടിട്ടില്ലാത്ത ഒരസുഖം പേരാമ്പ്രയെ പിടികൂടുന്നു, ഒരു കുടുബംമുഴുവൻ അനാഥമാക്കികോണ്ട് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു, അതിജീവനംപോലും അസാദ്ധ്യമാണോയെന്ന് ഒരുഘട്ടത്തിൽ സംശയിച്ചുപോയി. പേരാമ്പ്രയെ മാത്രമല്ല, ആരോഗ്യ കേരളത്തെ അപ്പാടെയാണ് നിപ്പ ആശങ്കപെടുത്തിയത്.