ബംഗാൾ പഠിപ്പിക്കുന്നത്- സ്പെഷ്യൽ പ്രോഗ്രാം

ബംഗാള്‍. കിടപ്പങ്ങ് ദൂരെ കിഴക്കാണെങ്കിലും മലയാളിക്ക് മനസ്സുകൊണ്ട് അയൽപ്പക്കത്തുള്ള നാട്. ടാഗോറിന്റെയും സത്യജിത് റായിയുടെയും ബംഗാൾ. കമ്യൂണിസവും നക്സലിസവും സംഗീതവും സിനിമയും സാഹിത്യവും രസഗുളയുമെല്ലാം ബംഗാളിനോട് ഇഷ്ടം കൂടാൻ മലയാളിക്കുള്ള വഴികളായിരുന്നു. ബംഗാളിൽ ഭരണം മാറി. ബംഗാളിയുടെ രാഷ്ട്രീയം മാറി. രുചികളും ശീലങ്ങളും മാറി. മലയാളി അപ്പോഴും ചോദിച്ചു കൊണ്ടിരുന്നു ബംഗാളിനിതെന്തു പറ്റി?ബംഗാളിനെ നാടാക്കിയ മലയാളി ജോഷി ജോസഫ് സംസാരിക്കുന്നു. അറിയാം ബംഗാളിനെ പറ്റി. മാറുന്ന ബംഗാളിയെ പറ്റി. ബംഗാൾ പഠിപ്പിക്കുന്നത്...