കടഭാരം ലഘൂകരിക്കുന്നതെങ്ങനെ?

പുതിയ സാമ്പത്തിക വർഷ ആരംഭം സർക്കാരുകൾക്ക് മാത്രമല്ല വ്യക്തികൾക്കും സാമ്പത്തിക വർഷാടിസ്ഥാനത്തിൽ സാമ്പത്തികാസൂത്രണം നടപ്പാക്കാം. കൃത്യമായി ആസൂത്രണം ചെയ്യാതെ പണം ചെലവഴിക്കുമ്പോഴാണ് നാം കടക്കെണിയിലാകുന്നതും പണം ദുർവ്യയം ചെയ്തു പോകുകയും ചെയ്യുന്നതും. നമ്മുടെ വരുമാനം ചെറുതോ വലുതോ ആകട്ടെ. ആ പണം ഉപയോഗിച്ച് ആസൂത്രണം ചെയ്ത് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകാം.