പ്രതിസന്ധി ഒഴിയാതെ അഞ്ചൽ ബൈപ്പാസ്; സംവാദം

നിരവധി മാതൃക പ്രവർത്തനങ്ങളിലൂടെ എന്നും ശ്രദ്ധ നേടിയിട്ടുള്ള അഞ്ചൽ ഗ്രാമ പഞ്ചായത്തിന്റെ ഒരു തുറന്ന പ്രശ്നമാണ് ഇന്ന് നാട്ടുക്കൂട്ടത്തിൽ ചർച്ച ചെയ്യുന്നത് 

കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ  പ്രധാനപ്പെട്ട ഒരു പട്ടണമായി അഞ്ചൽ വളർന്നു കഴിഞ്ഞു. എന്നാൽ അഞ്ചലിന് ഇനിയും മുന്നോട്ടുപോകണമെങ്കിൽ ചില ചെറിയ തടസങ്ങൾ ഉണ്ട്. അതിൽ ഏറ്റവുൽ  പ്രധാനം അഞ്ചൽ ബൈപ്പാസിന്റെ നിർമാണമാണ്. പതിനഞ് വർഷമായി ഈ ബൈപ്പാസിന്റെ നിർമാണം തുടങ്ങിയിട്ട്, എന്നാൽ ഇപ്പോഴും ആ പദ്ധതി എങ്ങുമെത്താതെ തുടരുന്നു. ഈ വിഷയമാണ് ഇന്ന് ലോക്കൽ കറസ്‌പോണ്ടന്റ് നാട്ടുകൂട്ടം ചർച്ചയുന്നത്

ഈ ചർച്ചയിൽ പങ്കെടുക്കുന്നത് സി.പി.ഐ  നേതാവ് ശ്രീ കെ.എൻ വാസവൻ,  കോൺഗ്രസ്സ് നേതാവ് ശ്രീ ഏറം സന്തോഷ്, ബി.ജെ.പി നേതാവ് ശ്രീ ജി വേണുഗോപാൽ, വ്യാപാരി വ്യവസായി പ്രതിനിധി ശ്രീ എസ് ദേവരാജ് എന്നിവർ ചേരുന്നു.