മോദിയുടെ വര്‍ഷം വഴിമാറുന്നുവോ..?

ദേശിയ രാഷ്ട്രീയത്തിലെ സജീവമായ ഒരു വർഷത്തിനാണ് തിരശീല വീഴുന്നത്. ഉത്തർപ്രദേശിലെയും ഉത്തരഘണ്ഡിലെയും ആധികാരിക വിജയവും ഗുജറാത്തിൽ കിതച്ചു നേടിയ അധികാര തുടർച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ഏറെ നേട്ടമായി, കോൺഗ്രസിനാകട്ടെ കാത്തിരുന്ന തലമുറമാറ്റത്തിനാണ് അരങ്ങൊരുങ്ങിയത്. കോൺഗ്രെസ്സുമായി കൈപിടിക്കുന്നതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ ഉയർന്ന തർക്കങ്ങൾ സി.പി.എമ്മിനെയും ദേശീയതലത്തിൽ സജീവമാക്കി