കുറിഞ്ഞിയില്‍ പൂക്കുന്ന ഭിന്നത, നിലപാട് പറഞ്ഞ് വനം മന്ത്രി

കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയത്തില്‍ മുഖ്യമന്ത്രിയും വനംമന്ത്രിയും രണ്ടുതട്ടില്‍. വിസ്തൃതി കുറയ്ക്കാമെന്ന് കെ.രാജു മനോരമ ന്യൂസിന്‍റെ നിലപാട് പരിപാടിയില്‍ പറഞ്ഞു.  

മൂന്നാറിലെ  നിര്‍ദിഷ്ഠ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തികള്‍  പുനര്‍നിര്‍ണയിക്കും.  കൊട്ടാക്കമ്പൂര്‍  ബ്ളോക്ക ്  58ല്‍  നീലിക്കുറിഞ്ഞി പേരിന്  മത്രമേയുള്ളുവെന്നും  അദ്ദേഹം വിശദീകരിച്ചു.   അതിര്‍ത്തിപുനര്‍നിര്‍ണയമില്ലെന്ന മുഖ്യമന്ത്രി പിണറായിവിജയന്റെ  നിലപാടിന് വിരുദ്ധമായാണ്  രാജുവിന്‍റെ വിശദീകരണം.  

2006ല്‍  വിഎസ് സര്‍ക്കാര്പുറത്തിറക്കിയ വിജ്ഞാപനം കരട്  മാത്രമാണെന്ന വിശദീകരണത്തോടെയാണ്  അതിര്‍ത്തിപുനര്‍നിര്‍ണയത്തിന്റെ  സാധ്യതകള്‍  മന്ത്രി രാജു തുറന്നിടുന്നത്.  സിപിഐ കൈക്ാര്യം ചെയ്യുന്ന റവന്യു  വകുപ്പിലെ ‍അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെയും വനംമന്ത്രി നിലപാടെടുത്തു, കൂടിയാലോചനകളില്ലെതയാണ്  കുറിഞ്ഞി ഉദ്യാനത്തിന്റെ   കണക്കുകള്‍  അവതരിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാര്‍  ഹര്‍ത്താലുകള്‍ക്ക്  പിന്നില്‍ കയ്യേറ്റ ലോബിയാണ്.  ഇക്കാര്യത്തില്‍  സിപിഎം നിലപാട്  സ്വീകാര്യമല്ലെന്നും  രാജു വ്യക്തമാക്കി.