ശബ്ദത്തെ തോല്‍പിക്കും കോണ്‍കോഡ് വിമാനങ്ങൾ തിരിച്ചു വരുന്നു..

ശബ്ദത്തിന്റെ ഇരട്ടിവേഗതയിൽ ചീറിപ്പാഞ്ഞ് ആകാശവീഥികൾ വാണിരുന്ന വേഗ രാജാക്കന്മാരാണ് സൂപ്പർസോണിക് കോൺകോർഡ് വിമാനങ്ങൾ.  1976ൽ ആരംഭിച്ച്  ഇരുപത്തിയേഴ് വർഷം നീണ്ടുനിന്ന സർവീസ്. ഒടുവിൽ 2003ലാണ് പൂർണമായും അവസാനിപ്പിച്ചത്. എന്നാലിതാ വിരോചിതമായ വിടവാങ്ങലിനു ശേഷം വീണ്ടും തിരിച്ചുവരാനൊരുങ്ങുകയാണ് കോണ്‍കോഡ് വിമാനങ്ങൾ. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയാണ് ശബ്ദാതിവേഗ സഞ്ചാരത്തിന്റെ പുതുയുഗം സൃഷ്ടിക്കാനൊരുങ്ങുന്നത്. ആകാശയാത്രയിൽ തിളങ്ങുന്ന അധ്യായമായ കോൺകോർഡ് യുഗത്തിന്റെ സൂപ്പര്‍ സോണിക് ചരിത്രത്തിലൂടെ..