‘വീട്ടിലെത്തി കൊല്ലും’; അമേരിക്കയിൽ ഇന്ത്യൻ യുവതിയുടെ ഭീകരാക്രമണ ഭീഷണി

അമേരിക്കയിൽ ഭീകരാക്രമണ ഭീഷണി മുഴക്കി ഇന്ത്യൻ വംശജയായ യുവതി. കാലിഫോർണിയയുടെ മേയർക്കെതിരെയായിരുന്നു ഭീഷണി. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയി‌ച്ചു. റിദ്ദി പാട്ടേൽ എന്ന ഇന്ത്യന്‍ വംശജയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇസ്രായേൽ -ഹമാസ് സംഘർഷത്തിൽ വെടിനിർത്തൽ പ്രമേയത്തെ പിന്തുണയ്ക്കാത്തതായിരുന്നു ഭീഷണിക്ക് കാരണമെന്നാണി റിപ്പോര്‍ട്ട്. ‌

ഒരു യോഗത്തിനിടെയായിരുന്നു റിദ്ദിയുടെ ഭീഷണി. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വൈറലായിരുന്നു. ‘അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷം’ സമൂഹത്തിലെ അധികാരികളെ 'ശിരച്ഛേദനം' ചെയ്യുന്നതാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു. ഭീഷണിക്കിടെ യേശുക്രിസ്തുപോലും ഇത്തരം കാര്യങ്ങൾ അപലപിക്കും എന്നവർ കൂ‌ട്ടിച്ചേർത്തു.‌‌‌ ഒരു ദിവസം ആരെങ്കിലും നിങ്ങളെ ഗില്ലറ്റിൻ കൊണ്ടുവന്ന് കൊല്ലുമെന്നും അവർ ഭീഷണിപ്പെടുത്തി.

നഗരത്തിലെ കൗണ്‍സിൽ യോഗത്തിനിടെ യുവതി നടത്തിയ രണ്ട് വ്യത്യസ്ത പ്രസംഗങ്ങൾക്കിടെയായിരുന്നു യുവതിയു‌ടെ ഭീഷണി മുഴക്കൽ. വെടിനിർത്തലിനെ പിന്തുണച്ചായിരുന്നു പ്രസംഗം തുടങ്ങിയത്, എന്നാൽ തുടര്‍ന്ന് കൗൺസിൽ അംഗങ്ങളെ അപമാനിക്കുകയായിരുന്നു. രണ്ടമാത് നടത്തിയ പ്രസംഗത്തിൽ സര്‍ക്കാര്‍ കെട്ടിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മെറ്റൽ ഡിറ്റക്ടറുകൾ പോലുള്ള സുരക്ഷ സംവിധാനങ്ങളെയും യുവതി കുറ്റപ്പെടുത്തി. പ്രതിഷേധിക്കുന്നവരെ സർക്കാർ ക്രിമിനലുകളാക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. വീട്ടിലെത്തി നിങ്ങളെ കൊലപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു യുവതി പ്രസംഗം അവസാനിപ്പിച്ചത്. 

സംഭവത്തോട് ഉടൻ പ്രതികരിച്ച മേയര്‍ പൊലീസിനോട് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.