ലോക കേരള സഭ അമേരിക്കന്‍മേഖലാ സമ്മേളനം; രണ്ടരലക്ഷം ഡോളര്‍ സംഭാവന

Loka-kerala-sabha
SHARE

ലോക കേരള സഭയുടെ അമേരിക്കന്‍മേഖലാ സമ്മേളനത്തിന് ഫൊക്കാനാ ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ രണ്ടരലക്ഷം ഡോളര്‍ സംഭാവനയായി നല്‍കിയതായി സാമൂഹിക മാധ്യമ പോസ്റ്റുകള്‍. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ സാമൂഹിക മാധ്യമ പേജുകളിലാണ് ഈ വിവരം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും  മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തിന് പണംപിരിക്കുന്നത് ശരിയല്ല എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് വന്‍തുകയുടെ സ്്പോണ്‍സര്‍ഷിപ്പ് വിവരം പുറത്തുവരുന്നത്. 

ജൂണ്‍ ഒന്‍പതു മുതല്‍ 11 വരെയാണ് ന്യൂയോര്‍ക്കില്‍വെച്ച് ലോകകേരള സഭയുടെ മേഖലാ സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍  എ.എന്‍.ഷംസീര്‍, ധനമന്ത്രി കെഎന്‍.ബാലഗോപാല്‍, ചീഫ്സെക്രട്ടറി വി.പി.ജോയി എന്നിവര്‍ കേരളത്തില്‍ നിന്ന് കോണ്‍ഫറന്‍സില്‍പങ്കെടുക്കുന്നുണ്ട്. സംഘാടകസമിതിക്ക് അമേരിക്കയിലെ പ്രമുഖമലയാളി കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്‍റ് ഡോ.ബാബു സ്റ്റീഫന്‍ രണ്ടരലക്ഷം ഡോളര്‍സ് സ്പോണര്‍സര്‍ഷിപ്പ് നല്‍കിയതായാണ് ഫൊക്കാനയുടെ 2024 ലെ കണ്‍വെന്‍ഷന്‍ ഫേസ്ബുക്ക് പേജിലൂടെ ജനറല്‍സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ സ്പോണര്‍ ഷിപ്പുകള്‍സംബന്ധിച്ച വിവരങ്ങളടങ്ങിയ ബ്രോഷര്‍ പുറത്തുവന്നിരുന്നു. അതിലും മുകളിലുള്ള ഡയമണ്ട് സ്്പോണ്‍സര്‍ഷിപ്പാണ് ഫൊക്കാനാ പ്രസിഡന്‍റ് നല്‍കിയിരിക്കുന്നത്. സ്്പോണ്‍സര്‍ഷിപ്പിലൂടെ കോണ്‍ഫറന്‍സുകളും കോണ്‍ക്്ളേവുകളും സംഘടിപ്പിക്കുക അമേരിക്കയില്‍പതിവാണെങ്കിലും മുഖ്യമന്ത്രിയും സ്്പീക്കറും മന്ത്രിമാരും പങ്കെടുക്കുന്ന കേരള സര്‍ക്കാരിന് പ്രാതിനിധ്യമുള്ള ലോകകേരള സഭക്ക് പണപിരിവ് ഉചിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. 

Fokana Chairman Dr. Babu Stephen donated two and a half lakh dollars for Loka Kerala Sabha conclave

MORE IN WORLD
SHOW MORE