ബുക്കര്‍ പുരസ്കാരം ജോര്‍ജി ഗോസ്പൊടിനോവിന്റെ 'ടൈം ഷെല്‍ടറി'ന്

ചിത്രം: ഡേവിഡ് പാരി

2023 ലെ ബുക്കര്‍ പുരസ്കാരം ബള്‍ഗേറിയന്‍ എഴുത്തുകാരന്‍ ജോര്‍ജി ഗോസ്പൊടിനോവിന്റെ 'ടൈം ഷെല്‍ടറി'ന്. വിഷാദവും വിപരീതാർഥപ്രയോഗങ്ങളും നിറഞ്ഞ അസാധ്യ നോവലാണ് ടൈം ഷെല്‍ടറെന്ന് പുരസ്കാര സമിതി വിലയിരുത്തി. ഓര്‍മകള്‍ മറഞ്ഞുപോയാല്‍ മനുഷ്യനെന്ത് സംഭവിക്കുമെന്ന പ്രസക്തമായ ചോദ്യമാണ് നോവല്‍ ഉയര്‍ത്തുന്നതെന്നും സമിതി കൂട്ടിച്ചേര്‍ത്തു. ഏയ്‍ഞ്ചല റോഡലാണ് പുസ്തകം ഇംഗ്ലിഷിലേക്ക് മൊഴിമാറ്റിയത്. 50,000 പൗണ്ടാണ് ബുക്കര്‍ പുരസ്കാരത്തുക. ഇത് എഴുത്തുകാരനും പരിഭാഷകയും തുല്യമായി പങ്കിടും. 

പേരില്ലാത്ത ഒരാളിലുടെയാണ് ജോര്‍ജി ഗോസ്പൊടിനോവ് ടൈം ഷെല്‍ടര്‍ എന്ന കഥ പറയുന്നത്. ഭൂതകാലം മറന്നുപോകുന്ന അല്‍ഷിമേഴ്സിന് ചികിത്സ വരുന്നതാണ് കഥ. 1960 കളിലെയും 40 കളിലെയുമൊക്കെ വസ്തുക്കളും കഥാപശ്ചാത്തലങ്ങളും കാണാം. ആധുനിക കാലത്തെ ദുസ്വപ്നങ്ങളെ പേടിക്കുന്ന മനുഷ്യരാണ് കഥയിലുടനീളം. സമയത്തില്‍ നിന്ന് രക്ഷ തേടുന്നവര്‍. പുസ്തകത്തിന്‍റെ പേരിന് അര്‍ഥങ്ങള്‍ ആഴമേറി വരുന്നതായി കാണാം.