യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിനു നൽകി; പിന്നാലെ വീണ്ടും കൊല

murderwb
SHARE

യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിനു നൽകിയ ശേഷം രണ്ടു പേരെ കൂടി കൊലപ്പെടുത്തി. യുഎസിലെ ഒക്‌ലഹോമയിലായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ 4വയസുകാരിയും ഉൾപ്പെടുന്നു. 2021ൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട 44കാരൻ ലോറൻസ് പോൾ ആൻഡേഴ്സണാണ് ക്രൂരകൃത്യം ആവർത്തിച്ചത്. ജയിലിൽ നിന്നും മോചിതനായി ആഴ്ചകൾക്കുള്ളിലാണ് വീണ്ടും കൊല നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് ലോറൻസിന്റെ ആന്റിയുടെ വീട്ടിൽ കൊണ്ടു ചെന്ന് ഉരുളക്കിഴങ്ങും ചേർത്ത് വേവിച്ച് ഭക്ഷണത്തോടൊപ്പം നൽകുകയായിരുന്നു. പിന്നാലെ ലോറൻസിന്റെ 67കാരന്‍ അമ്മാവനെയും പേരക്കുട്ടിയെയും കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്.  

മുൻകേസുകളിൽ 20 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ലോറൻസിനെ മോചിതനാക്കിയത് അധികൃതർക്കു സംഭവിച്ച അബദ്ധമാണെന്ന് തെളിഞ്ഞു. 3 വര്‍ഷത്തെ തടവുശിക്ഷയ്ക്കു ശേഷമാണ് ഇയാൾ മോചിതനായത്. ഒക്‌ലഹോമ ഗവർണർക്കെതിരെയും  പ്രിസൺ പരോൾ ബോർഡിനെതിരെയും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

  US man cuts out woman's heart and cooks it for his family

MORE IN WORLD
SHOW MORE