മുട്ടുകുത്തി നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത് ബൈഡൻ; മുട്ടുകുത്തില്ലെന്ന് കമല; വിഡിയോ

വൈറ്റ്ഹൗസിൽ നിന്നുള്ള രസകരമായ ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥർക്കും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനുമൊപ്പം  മുട്ടുകുത്തി നിന്ന് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന പ്രസിഡന്റ് ജോബൈഡൻ. തനിക്കൊപ്പം മുട്ടുകുത്തി നിന്ന് പോസ് ചെയ്യൂ എന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനോട് ബൈഡൻ ചിരിച്ചുകൊണ്ടു പറയുന്നു. എന്നാൽ താൻ അങ്ങനെ ചെയ്യില്ല എന്ന് ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞ് പുറകിലേക്ക് മാറി നിന്ന് പോസ് ചെയ്യുകയാണ് കമലാ ഹാരിസ്.

തകർപ്പൻ പ്രകടനം കാഴ്ച വെച്ച രാജ്യത്തെ മികച്ച ബാസ്ക്കറ്റ് ബോൾ ടീമിനെ ആദരിക്കാനായി വൈറ്റ് ഹൗസിൽ ചേർന്ന പരിപാടിക്കിടെ നടന്ന ഫോട്ടോ സെഷനില്‍ നിന്നുള്ളതാണ് വിഡിയോ. നിമിഷങ്ങൾക്കകമാണ് വിഡിയോ വൈറൽ ആയത്. വിഡിയോ കാണാം.

  Kamala Harris Refuses To Take knee With Biden For Photo