വിഡിയോ ഗെയിമിൽ തോൽപ്പിച്ചു; 11 കാരനെ സുഹൃത്ത് വെടിവച്ച് കൊന്നു

വിഡിയോ ഗെയിമിൽ തോൽപ്പിച്ച കൂട്ടുകാരനെ പത്തുവയസുകാരൻ വെടിവച്ച് കൊന്നു. മെക്സികോയിലെ വെറാക്രൂസിലാണ് സംഭവം. ഗെയിം സ്റ്റേഷനിലെത്തി വിഡിയോ ഗെയിം കളിക്കുകയായിരുന്നു ഇരുവരും. പരാജയപ്പെട്ടതിൽ കുപിതനായ കുട്ടി  തോക്കെടുത്ത്  സുഹൃത്തിന്റെ തലയിലേക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

വീട്ടിലെ മേശപ്പുറത്ത് അലക്ഷ്യമായിട്ടിരുന്നതിനെ തുടർന്നാണ് പത്തുവയസുള്ള കുട്ടിക്ക് തോക്ക് കിട്ടിയതെന്നും കുട്ടിക്കുറ്റവാളിയുടെ മാതാപിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മയാണ് തന്റെ മകന്റെ ജീവൻ കവർന്നതെന്നും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ആരോപിച്ചു. മെക്സികോയിൽ തന്നെ ക്രിമിനലുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലമാണ് വെറാക്രൂസ്. 2006 മുതൽ ഇതുവരെ മൂന്ന് ലക്ഷത്തിലേറെപ്പേരാണ് മയക്കുമരുന്ന് മാഫിയയും സൈന്യവും തമ്മിലുള്ള സംഘർഷത്തിലും അല്ലാതെയും കൊല്ലപ്പെട്ടതെന്ന് കണക്കുകൾ പറയുന്നു. 

10 year old boy killed friend over video game