അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ധനുമാസ തിരുവാതിര ആഘോഷം ജനപങ്കാളിത്തംകൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ അഞ്ഞൂറോളം യുവതികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഏഴു വയസുമുതലുള്ളവര്‍ 16 ടീമുകളിലായി അണിനിരന്ന് തിരുവാതിര മല്‍സരങ്ങളില്‍ പങ്കെടുത്തു
മറുനാട്ടിലാണെങ്കിലും കേരളത്തനിമയും സംസ്കാരവും നിലനിര്‍ത്താനുള്ള ശ്രമഫലമായിട്ടാണ് ഈ ഒത്തുചേരല്‍ 16 ടീമുകളിലായി 226 യുവതികള്‍ തിരുവാതിരയ്ക്കായി അണിനിരന്നു പുതുതലമുറയെ തിരുവാതിര പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്