ഫോൺ വിളിച്ചപ്പോൾ മറുതലയ്ക്കൽ സ്ത്രീശബ്ദം; കാമുകന്റെ വീടിന് തീയിട്ട് യുവതി; അറസ്റ്റ്

texaslady-24
ചിത്രം: ട്വിറ്റർ
SHARE

ഫോണിൽ വിളിച്ചപ്പോൾ മറുതലയ്ക്കൽ സ്ത്രീ ശബ്ദം കേട്ടതിനെ തുടർന്ന് കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ . അമേരിക്കയിലെ ടെക്സസിലാണ് സംഭവം. സെനെയ്ഡ മേരി സൊട്ടോ എന്ന 23കാരിയാണ് അറസ്റ്റിലായത്. കാമുകന്റെ വീട്ടിൽ നിന്ന് തനിക്കാവശ്യമുള്ള സാധനങ്ങളെല്ലാം എടുത്ത് മാറ്റിയ ശേഷമാണ് സെനെയ്ഡ തീയിട്ടത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അർധരാത്രിയിൽ കാമുകനെ സെനെയ്ഡ വിളിച്ചപ്പോൾ ഫോണെടുത്തത് മറ്റൊരു സ്ത്രീ ആയിരുന്നു. കലി കയറി പാഞ്ഞെത്തിയ സെനെയ്ഡ കാമുകന്റെ വീട്ടിലെത്തി ലിവിങ് റൂമിലെ കിടക്കയ്ക്ക് തീയിട്ടു. ഇത്  പെട്ടെന്ന് മറ്റ് മുറികളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു.  50,000 ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കുകൂട്ടുന്നത്. കാമുകന്റെ ഫോണെടുത്ത പെൺകുട്ടി അവരുടെ അടുത്ത ബന്ധുവായിരുന്നെന്ന് പിന്നീട് കണ്ടെത്തി. 

US woman sets fire on boyfriend's house 

MORE IN WORLD
SHOW MORE