ലോകം വീണ്ടും മാന്ദ്യത്തിലേക്കോ? ചിലവ് ചുരുക്കാൻ ഉപദേശിച്ച് ജെഫ് ബെസോസ്

jeff-14
SHARE

ഉത്സവകാലം പ്രമാണിച്ച് ടിവിയും ഫ്രിഡ്ജുമുൾപ്പെടയുള്ളവയ്ക്ക് ഓഫർ വരികയും ജനങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്യാറുണ്ട്. എന്നാൽ ഈ ഉത്സവകാലത്ത് അമേരിക്കക്കാർ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുന്നതാണ് നല്ലതെന്നും സാധനങ്ങൾ വാങ്ങുന്നതൊക്കെ കുറച്ച് കഴിഞ്ഞ് ആലോചിക്കാമെന്നും ആമസോൺ എക്സിക്യുട്ടീവ് പ്രസിഡന്റും അതിസമ്പന്നനുമായ ജെഫ് ബെസോസ്. അനാവശ്യമായ ചിലവുകൾ കുറയ്ക്കണമെന്നും സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. 

ബിഗ് ടിക്കറ്റും കാറും ടിവിയും ഒക്കെ വാങ്ങുന്നത് തൽക്കാലത്തേക്ക് മാറ്റിവയ്ക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലുകളെ തുടർന്നാണിത്. അമേരിക്കൻ സമ്പദ് വ്യവസ്ഥ അത്ര സുഖകരമല്ലാത്ത അവസ്ഥയിലാണെന്നും ബെസോസ് വിലയിരുത്തുന്നു. ടെക് ഭീമന്‍മാർ ഉദ്യോഗസ്ഥരെ കൂട്ടമായി പിരിച്ച് വിടുന്നു.ഇതൊക്കെ മുന്നറിയിപ്പാണെന്നും കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ മാധ്യമഭീമൻമാരായ ട്വിറ്ററും ഫെയ്സ്ബുക്കും ആയിരക്കണക്കിന് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. മറ്റ് മേഖലകളിലും പിരിച്ചുവിടലുണ്ടായേക്കുമെന്നാണ് പറയപ്പെടുന്നത്. 

Hold your money, Jeff bezoz advises americans

MORE IN WORLD
SHOW MORE