ലിസ് ട്രസിന്റെ ഫോൺ പുട്ടിന്റെ ചാരൻമാർ ഹാക്ക് ചെയ്തു? റിപ്പോർട്ട്

ചിത്രം: ഗൂഗിൾ

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ ഫോൺ  പുട്ടിന്റെ ചാരൻമാർ ചോർത്തിയെന്ന് ഡെയ്​ലിമെയിൽ റിപ്പോർട്ട്. ട്രസ് വിദേശകാര്യമന്ത്രിയായിരുന്ന സമയത്ത്  ഉറ്റ സുഹൃത്തായ ക്വാസിയുമായി നടത്തിയ സംഭാഷണങ്ങൾ റഷ്യൻ ചാരൻമാർ ചോർത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്. യുക്രെയ്ൻ യുദ്ധം, ആയുധ ഇറക്കുമതി തുടങ്ങി തന്ത്രപ്രധാനമായ വിഷയങ്ങൾ മറ്റ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച ചെയ്തതിന്റെ വിശദാംശങ്ങളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്. ഒരു വർഷത്തെ സന്ദേശങ്ങൾ ഹാക്കർമാർ ചോർത്തിയെന്നും മെയ്​ലിന്റെ റിപ്പോർട്ട് അവകാശപ്പെടുന്നു. 

വാർത്തയോട് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യക്തികളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളാണെന്നായിരുന്നു സർക്കാരിന്റെ നിലപാട്.  സൈബർ ഭീഷണികളെ ചെറുക്കാൻ സർക്കാർ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. മന്ത്രിമാരുമായി സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും സർക്കാർ പ്രതികരിച്ചു. 

Liz Truss's phone was hacked by putin's agents: report