എലിസബത്ത് രാജ്ഞിക്ക് ആദരം അർപ്പിക്കാൻ ജനലക്ഷങ്ങൾ; യാത്രാമൊഴി

കടപ്പാട്- Getty images

എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകള്‍ ലോകമെങ്ങുമായി 400കോടിയിലേറെ ആളുകള്‍ കണ്ടു. ഡയാന രാജകുമാരിയുടെ സംസ്കാരച്ചടങ്ങിലും കൂടുതലാണിതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കെയ്റ്റ് മിഡില്‍ടണിന്റെയും മേഗന്‍ മര്‍ക്കലിന്റെയും ഷാലറ്റ് രാജകുമാരിയുടെയും വസ്ത്രധാരണവും ശ്രദ്ധനേടി..

വെസ്റ്റ്്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് സെന്റ് ജോര്‍ജ് ചാപ്പല്‍ വരെയുള്ള സംസ്ക്കാരച്ചടങ്ങില്‍ എലിസബത്ത് രാജ്ഞിക്ക് ആദരം അര്‍പ്പിക്കാന്‍ വഴിയിലുടനീളം ജനം തിങ്ങിനിറഞ്ഞു.  ടെലിവിഷനിലൂടെയും സമൂഹമാധ്യമത്തിലൂടെയുമായി 400കോടിയിലേറെ ജനങ്ങള്‍ കണ്ടു. അപ്പോളോ ഇലവന്‍ ചന്ദ്രനിലിറങ്ങിയപ്പോഴും  ഡയാന രാജകുമാരിയുടെ സംസ്കാരച്ചടങ്ങളും കണ്ടതിലേറെ ആളുകള്‍‌ രാജ്ഞിയുടെ സംസ്കാരച്ചടങ്ങ് കണ്ടു. ‍1997ല്‍ ഡയനാ രാജകുമാരി മരിക്കുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഇത്രയേറെ സജീവമായിരുന്നില്ല. മരണാനന്തരച്ചടങ്ങുകള്‍ക്ക് രാജകുടുംബാംഗങ്ങള്‍ കറുപ്പുനിറമുള്ള വസ്ത്രമാണ് അണിയുക. സൈനിക സേവനം നടത്തിയ രാജകുടുംബാംഗങ്ങള്‍ക്ക് സൈനിക വേഷമണിയാം. 

പ്രിന്‍സസ് ഓഫ് വെയ്‌ല്‍സ് കെയ്റ്റ് മിഡില്‍ടണും ഡച്ചസ് ഓഫ് സസക്സ് മേഗന്‍ മര്‍ക്കലും കറുത്തവസ്ത്രത്തിനൊപ്പം വെയിലും അണി​ഞ്​ഞിരുന്നു. പ്രിന്‍സസ് ഓഫ് വെയ്്ല്‍സ് ധരിച്ച പേളും ഡയമണ്ടും പതിച്ച ചോക്കറും പേള്‍ കമ്മലും രാജ്ഞി സമ്മാനിച്ചതാണ്. ജപ്പാനും ബഹ്റൈനും രാജ്ഞിക്ക് സമ്മാനിച്ചതാണിത്. എലിസ‍ബത്ത് രാജ്ഞിയും ഡയാനാ രാജകുമാരിയും അത് മുമ്പ് അണിഞ്ഞിട്ടുണ്ട്. മേഗന്‍ മാല ധരിച്ചിരുന്നില്ല. എന്നാല്‍ 2018ല്‌ രാജ്ഞി സമ്മാനിച്ച ഡയമണ്ടും പേളും ചേര്‍ന്ന കമ്മല്‍ അണിഞ്ഞിരുന്നു. അടുത്ത കിരീടാവകാശി വില്യം രാജകുമാരന്റെ മകള്‍ ഷാലറ്റ് രാജകുമാരിയുടെ വസ്ത്രത്തില്‍ അണിഞ്ഞിരുന്ന സൂചിപ്പതക്കവും ആകര്‍ഷകമായി. കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഈ സൂചിപ്പതക്കം രാജ്ഞി സമ്മാനിച്ചതാണ്. രാജ്ഞിയെപ്പോലെ കുതിരകളെ ഇഷ്ടപ്പെടുന്ന ഷാലറ്റ് രാജകുമാരി പലപ്പോഴും വിതുമ്പലടക്കാന്‍ പാടുപെട്ടു വിക്ടോറിയാ രാജ്ഞിയാണ് കറുത്ത വസ്ത്രവും പേളും ഡയമണ്ടും പതിച്ച ആഭരണങ്ങളും അണിഞ്ഞ് തുടങ്ങിയത്.