ഏറ്റവും ഉറക്കെ ഏമ്പക്കം വിടുന്ന പുരുഷൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയക്കാരനായ നെവില്ലി ഷാർപ്. ബ്രിട്ടൺ സ്വദേശി പോൾ ഹുൻ 12 വർഷം മുമ്പ് കരസ്ഥമാക്കിയ റെക്കോർഡാണഅ നെവല്ലി തകർത്തിരിക്കുന്നത്. നെവല്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെൽസ് രേഖപ്പെടുത്തി. പോൾ ഹുന്നിന്റേത് 109.9 ഡെസിബെൽസ് ആയിരുന്നു.
നെവല്ലി റെക്കോർഡ് തകർക്കുന്ന വിഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ഇലക്ട്രിക് ഡ്രില്ലിന്റെ ശബ്ദത്തേക്കാൾ കൂടുതൽ’ എന്നാണ് ഗിന്നസ് റെക്കോർഡ് ഇതിനെ വിശേഷിപ്പിച്ചത്.
'ലോക റെക്കോർഡ് സ്വന്തമാക്കണം എന്ന ആഗ്രഹമാണ് ഇത്തരമൊരു ശ്രമം നടത്താനുള്ള ആദ്യ കാരണം. 10 വർഷമായി ഒരു ഇംഗ്ലിഷുകാരന്റെ പേരിലാണ് ഈ റെക്കോർഡ് എന്നതാണ് രണ്ടാമത്തെ കാരണം'– നെവല്ലി പറഞ്ഞു. ആറാം വയസ്സിൽ സഹോദരിയിൽ നിന്നുമാണ് ആവശ്യാനുസരണം ഏമ്പക്കം വിടാൻ താൻ പഠിച്ചത്. 10 വർഷമായി ഭാര്യ നല്കിയ പരിശീലനവും പ്രോത്സാഹനവും കരുത്തായെന്നും നെവല്ലി ഗിന്നസ് റെക്കോർഡ്സിനോട് പ്രതികരിച്ചു.