‘കോവിഡ് രൂക്ഷമാകും; യൂറോപ്പിൽ 7 ലക്ഷം മരണം സംഭവിക്കാം’: മുന്നറിയിപ്പ്

കോവിഡ് മഹാമാരിക്ക് ഒരു അവസാനം അടുത്തിട്ടില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. യൂറോപ്പിൽ വൈറസ് ബാധ വീണ്ടും രൂക്ഷമായിരിക്കുകയാണ്. വീണ്ടും ലോക്ഡൗൺ. ജനങ്ങൾ പ്രതിഷേധിച്ച് തെരുവിലിറങ്ങി. 

ഇപ്പോഴിതാ യൂറോപ്പിൽ മാത്രം വരുന്ന മാർച്ചിനകം 7 ലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. 2022 മാർച്ചോടെ യൂറോപ്പ് അടക്കം 49 രാജ്യങ്ങളിലെ അത്യാഹിത വിഭാഗങ്ങൾ കോവിഡ് രോഗികളാൽ നിറയും. ബൂസ്റ്റർ വാക്സീനുകൾ വേണ്ടി വന്നേക്കാമെന്നും റിപ്പോർട്ട്. 

യൂറോപ്പിൽ വാക്സീൻ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപക ആക്രമണവും സ്ഥിതി രൂക്ഷമാകാൻ കാരണമാകുന്നു. വാക്സീനെടുക്കാത്തവർ എത്രയും വേഗം എടുക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗ് വ്യക്തമാക്കി.