പിന്നാലെ ചീറിപ്പാഞ്ഞ് പാമ്പ്; ജീവൻ കയ്യിലെടുത്ത് ഓട്ടം; വൈറൽ വിഡിയോ

പാമ്പിനെ എല്ലാവർക്കും ഭയമാണ്. പാമ്പ് പിന്തുടർന്ന് വരുന്നത് പോലെ പേടിക്കുന്ന മറ്റൊരു സംഭവമില്ല എന്ന് പറയാം. ഇപ്പോഴിതാ തായ്‍ലന്റിൽ നിന്നുള്ള ഭീതിപ്പെടുത്തുന്ന ഒരു വിഡിയോ ആണ് വൈറലാകുന്നത്. ഡൈനിങ് ടേബിളും കസേരകളും നിറഞ്ഞ ഒരു വീട്ടിലാണ് സംഭവം. ചുമന്ന ഷർട്ടിട്ട ഒരാൾ വീട്ടിലേക്ക് കയറി വരുന്നതാണ് ആദ്യം കാണുന്നത്.

ടേബിളിൽ എന്തോ ചെയ്യാൻ തുടങ്ങുകയായിരുന്നു ഇയാൾ. പെട്ടെന്നാണ് കൂറ്റനൊരു പാമ്പ് ഇഴഞ്ഞടുത്തത്. പാമ്പിനെ കണ്ടതും ഇയാൾ ഓടി രക്ഷപ്പെട്ടു. പാമ്പ് അതിലും വേഗം ഇയാള്‍ക്ക് പിന്നാലെ പാഞ്ഞു. വെറും സെക്കന്റുകൾക്കുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത്. വിഡിയോ നിരവധിപ്പേരാണ് കണ്ടത്. ചിലർ പറയുന്നത് പാമ്പ് ഒരു കൊലപാതകത്തിന് ശ്രമിച്ചതാണെന്നാണ്. പേടിച്ച് ഹൃദയാഘാതം വന്ന് മരിച്ചേനെ എന്നും ചിലർ പ്രതികരിച്ചു.

വിഡിയോ കാണാം: