വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട് അഴിഞ്ഞാട്ടം; സീറ്റിൽ കെട്ടിയിട്ടു: വിഡിയോ

ഫിലാഡില‍ഫിയയിൽ നിന്ന് മായാമിയയിലേക്ക് പുറപ്പെട്ട ഫ്രന്റൈർ എയർലൈൻസില്‍ 22കാരന്റെ അഴിഞ്ഞാട്ടം. മദ്യപിച്ച് ലക്കുകെട്ട യുവാവാണ് സഹയാത്രക്കാരെയും പ്ലെയിൻ ക്രൂവിനെയും മുൾമുനയിൽ നിർത്തിയത്. വിമാനത്തിലെ ശുചിമുറിയിൽ പോയി വന്ന മാക്സ്വെൽ ബെറി ഷെർട്ട് ധരിക്കാതെ സ്ത്രീകളടക്കമുള്ള സഹയാത്രക്കാരുടെ ഇടയിലേക്ക് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 

എയർഹോസ്റ്റസ് ബെറിയുടെ ബാഗിൽ നിന്ന് പുതിയ ഷർട്ട് എടുക്കാൻ സഹായിക്കാൻ തുടങ്ങിയപ്പോഴേക്കും ഇയാൾ എയർഹോസ്റ്റസിന്റെ മുഖത്ത് ഇടിക്കുകയും ഒഴിഞ്ഞ കപ്പെടുത്ത് വനിതാ എയർ ഹോസ്റ്റസിന്റെ പിൻഭാഗത്ത് സ്പർശിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ കൂടി ഇടപെട്ട് യുവാവിനെ സീറ്റിൽ തന്നെ കെട്ടിയിടേണ്ടി വന്നു.

വിമാനം മിയാമിയിൽ ലാൻഡ് ചെയ്ത ഉടൻ യുവാവിനെ കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ  അന്വേഷണം പൂർത്തിയാകുംവരെ വിമാനത്തിലെ ജീവനക്കാരും സസ്പെൻഷൻഷനിലാണ്.