കോവിഡ് ദുരിതത്തെ പാട്ടിനുവിട്ടു; തട്ടുപൊളിപ്പൻ തായ്പാഠം

 തെക്കനേഷ്യയിൽ തായ്‍ലൻഡ് ഒരു താരമാണ്.  ഉല്ലാസക്കാഴ്ചകളുടെ പറുദീസ.  പെടാപ്പാടുകളെ  പാട്ടിനുവിട്ട്  പാറിപ്പറക്കാൻ പറ്റിയൊരു നാട്. വിനോദസ​ഞ്ചാരപ്പെരുമയിൽ വരുമാനമുണ്ടാക്കുന്ന തായ്‌ലാന്റ് കോവിഡ് വരവിൽ വിറങ്ങലിച്ചുപോകുമെന്നാണ് ലോകം കരുതിയത്. എന്നാൽ അവർക്കെല്ലാം  തെറ്റി. തലയ്ക്കു മീതെ വെള്ളം വന്നാൽ അതിനു മീതെ തോണിയിറക്കുന്നവരാണ് തായ് ജനത.  ലാത്തിയടിയും  കണ്ണുരുട്ടലുമില്ലാതെ മഹാമാരിദിനങ്ങളിലും സ്വഛന്ദമൊഴുകിയ രാജ്യം. ഒരുതരം സൂപ്പർ ഹീറോയിസം.  

മഹാമാരിക്കാലത്ത് ‘തായ്കുല‘ത്തിന്റെ  ശൈലി അതായിരുന്നു. മിക്ക രാജ്യങ്ങളും ലോക്ഡൗൺ കൊണ്ട് ബാരിയർ തീർത്തപ്പോൾ ഒരു കണ്ണീർവാതകപ്രയോഗം പോലും വേണ്ടി വന്നില്ല തായ്‌ലാൻഡിന്. .  2020 ജനുവരിയില്‍ വുഹാനിൽ നിന്നുവന്ന ടൂറിസ്റ്റിലൂടെ ആദ്യകേസ് റിപ്പോർട്ട് ചെയ്തു.  രണ്ടു മാസങ്ങൾ ശാന്തമായി കടന്നുപോയി. മാർച്ച് മാസത്തോടെ ബാങ്കോക്കിലെ ബോക്സിങ് സ്റ്റേഡിയത്തിലുണ്ടായ സ്പ്രെഡ് നിയന്ത്രണത്തിന്  പ്രേരിപ്പിച്ചു. 89 പേർക്ക് അന്ന് രോഗം സ്ഥിരീകരിച്ചു. എന്നിട്ടും അടച്ചിടാനും ജനജീവിതം തടയാനും സർക്കാർ തയ്യാറായില്ല. ടൂറിസ്റ്റുകളെ വിലക്കി,കൂടുതൽ ആളു കൂടുന്ന ബാറുകളുൾക്കുൾപ്പെടെ നിയന്ത്രിച്ചു, ചില ഭാഗങ്ങളിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയതും ഒഴിച്ചാൽ പൂര്ണ ലോക്ഡൗൺ വേണ്ടി വന്നില്ല അന്നാടിന്, നിയന്ത്രണം ഇതിലൊതുക്കി.  മറ്റെല്ലാം സാധാരണ നിലയിൽ. 69 മില്ല്യൺ ആണ് തായ് ജനസംഖ്യ. ഒന്നാംതരംഗവും രണ്ടാം തരംഗവും വലിയ ഒച്ചപ്പാടുകളോ ചൂരല്‍പ്രയോഗമോ ഇല്ലാതെ കടന്നു പോയി.  ഡിസംബറോടെ 1300കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാംതരംഗം തുടങ്ങി.  പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ച്ച് ഒരു ഘട്ടത്തില്‍ 20000ത്തോളം ബാത് പിഴ ഏര്‍പ്പെടുത്തി. 

ഏകദേശം 40,000 ഇന്ത്യൻ രൂപ. ‍.സാധാരണജനതയ്ക്ക് ഫിഫ്റ്റി ഫിഫ്റ്റി സ്കീം നടപ്പാക്കി.. സാധനങ്ങൾ വാങ്ങിയ്ക്കുമ്പോൾ പകുതി പണം നൽകിയാൽ മതി, ബാക്കി പകുതി സർക്കാർ നൽകും. .. സീറോ മുതൽ ഒരു ശതമാനം വരെ പലിശനിരക്കിൽ ലോണുകൾ നൽകി. തുടര്‍ന്ന് എല്ലാവര്‍ക്കും ഫ്രീ വാക്സിനേഷന്‍ ഉറപ്പാക്കി സര്‍ക്കാര്. അസ്ട്രാസെനകയും സിനോവാകും ആണ് പ്രതിരോധമരുന്നുകളിൽ പ്രധാനം. അത് എല്ലാ വിഭാഗം ജനതയ്ക്കും എത്തിക്കാനായി ശ്രമിച്ചു ‍. വിദേശികള്‍ക്കുള്ള വാക്സിനേഷനാണ് ഇപ്പോൾ നടക്കുന്നത്. അതുപോലെ കോവിഡ് പ്രതിരോധത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതായിരുന്നു  നായകളെ ഉപയോഗിച്ച് മനുഷ്യരിലെ കോവിഡ് കണ്ടെത്തുന്ന തായ് വിദ്യ.  ആളുകളുടെ വിയര്‍പ്പ് മണത്തറിഞ്ഞ് കോവിഡ് കണ്ടെത്തുന്ന രീതി. അതിനായി തയ്യാറാക്കി നിര്‍ത്തിയത് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട 6 നായകളെയായിരുന്നു. 

കൊറോണയ്ക്കൊപ്പം  ചുവടുവച്ച് മുന്നോട്ടുപോയ ജീവിതമായിരുന്നു തായ്‌ലന്റുകാരന്റേത്. ആട്ടവും പാട്ടും  ഇഷ്ടവും വിതറിയ നിശാവീഥികൾ...പ്രകൃതി നിറക്കൂട്ട് തീർക്കുന്ന പകൽ വേളകൾ.. തായ്‌ലൻഡുകാർക്ക് പോയ ദിനങ്ങളെയോർത്ത് നഷ്ടം തോന്നിയിരിക്കില്ല. കോവിഡ് കലണ്ടറും അവൻ ആഘോഷമാക്കി.  തായ്‍ലൻഡ്  സമ്പദ്ഘടനയിൽ കൃഷി മുഖ്യപങ്ക് വഹിക്കുന്നു. നെല്ലുൽപ്പാദനത്തിൽ ശക്തമായ രാജ്യം ഓരോ വര്‍ഷവും 28 മില്ല്യൺ ടൺ അരി കയറ്റുമതി ചെയ്യുന്നു. കൃഷിയിൽ 60 ശതമാനവും നെൽകൃഷിയാണ്.  കോവിഡ് കാലത്തു ‘ഖുശി‘യായിരുന്നു നെൽകര്‍ഷകർ.  തുടക്കത്തിൽ അൽപം പ്രതിസന്ധി നേരിട്ടപ്പോൾ സർക്കാർ കൈമറന്നു സഹായിച്ചു.  കഴിഞ്ഞ ജൂലൈ മാസത്തോടെ ഉത്പാദനം, കയറ്റുമതി എല്ലാം മുൻപത്തേക്കാൾ മെച്ചമായി. തായ്‍ലൻഡിലെ പച്ചമണ്ണിലേക്ക് ഇരച്ചിറങ്ങിയ കർഷകരെയാണ്തുടർന്ന് കോവിഡ്ദിനങ്ങളിൽ കണ്ടത്. ക്വാറന്റീനിലായാൽ നമുക്ക് മിസ് ചെയ്യുന്നവയുടെ കൂട്ടത്തിൽ പ്രിയഭക്ഷണവുമുണ്ടാകും. അങ്ങനെ നോക്കുമ്പോൾ കോവിഡ് കാലം തായ്‌ലൻഡിനെ വേദനിപ്പിച്ചില്ലെന്ന് പറയാനാകില്ല.   സ്ട്രീറ്റ് ഫൂഡ് വിഭവങ്ങൾക്കു ക്ഷാമം നേരിട്ടു. പാറ്റ പൊരിച്ചതും  തേൾ ഫ്രൈയും  പട്ടുനൂൽപുഴു സോയാസോസിൽ മുക്കിപ്പൊള്ളിച്ചതും  കിട്ടാതായി. തായ്മനസ്സും വയറും പൊള്ളിച്ച വേദന. 

കണ്ണിനു മുന്‍പില്‍ കിട്ടിയാല്‍ നമ്മള്‍ തല്ലിക്കൊല്ലുന്ന തേളും പാറ്റയും തായ് രുചിയുടെ എരിവും പുളിയും കലര്‍ന്ന രസമുകുളങ്ങളാണ്. ഈറൻമുളകൾക്കിടയിൽ നിന്നും ലഭിക്കുന്ന പുഴുക്കൾ കൊറിയ്ക്കാൻ ബെസ്റ്റാണത്രേ. കറുമുറാ വറുത്ത് കോരിയ ചീവീടിനും രുചിയേറും.  തെരുവീഥികളിൽ ഇങ്ങനെ ചുമപ്പും കറുപ്പും വെളുപ്പും നിറങ്ങളിൽ  നിറയുന്ന ടേസ്റ്റി ഫൂഡ് കിട്ടാതെ എരിപൊരി സഞ്ചാരമനുഭവിച്ചു തായ് ജനത.   റേഷൻ കിറ്റു കൊണ്ട് നളപാചകം നടത്തിയ കേരളത്തിന് കൗൗതുകമായകും. പക്ഷേ പ്രാണിയും പുൽച്ചാടിയുമില്ലാതെ തായ്‍ലൻഡിൽ എന്താഘോഷം?. 

കോവിഡ് കയ്യിലൊതുങ്ങിയതിനാൽ പീന്നീട്  തായ് കാഴ്ചകൾക്ക് മറയിട്ടില്ല സർക്കാർ. ബോട്ടിങ്ങും ട്രക്കിങ്ങും സാഹസികതയും ഇഷ്ടപ്പെടുന്നവർ ബ്രൈനകോൺ ഗുഹയിലേക്കു പ്രയാണമായി. ബാങ്കോക്കിലെ ഡോഗ് ആന്റ് ക്യാറ്റ് കഫേ തായ്‌ലന്റിന്റെ തനതായ കാഴ്ചയാവും. നായകൾക്കും പൂച്ചകൾക്കുമൊപ്പമിരുന്ന് സൊള്ളാനും ശാപ്പിടാനും പറ്റിയൊരിടം.  ക്രാവി ഐലൻഡിലാകട്ടേ  കോവിഡ് എത്തിനോക്കിയില്ല. മാസ്ക് ഇടുന്നവരെ പോലും അവിടെ കണ്ടില്ല. 

കോവിഡ് പല ലോക രാജ്യങ്ങളെയും ചതച്ചരച്ച് മുന്നോട്ട് പോകുമ്പോൾ ആയുരാരാഗ്യത്തോടെ നിൽക്കുകയാണ് തായ്‌ലാന്റ്. അന്നാടിന്റെ ഭൂപ്രകൃതിയോ സൂപ്പർകൂൾ ജനതയോ ആരോഗ്യരംഗമോ കോവിഡിനെ മലർത്തിയടിക്കാൻ പ്രേരിപ്പിച്ചതെന്തുതന്നെ ആയാലും അതൊരു മാതൃകയാണ് ലോകത്തിന്.മഹാമാരികാലം മറികടക്കുകയാണ് തായ്‍ലൻഡ്.   താരും തളിരും അതേ താരുണ്യവുമായി..