കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 110 കോടി; സഹായവുമായി ട്വിറ്റർ

കോവിഡ് രണ്ടാംതരംഗത്തിൽപ്പെട്ട് ഉലയുന്ന ഇന്ത്യയ്ക്ക് സഹായവുമായി ട്വിറ്റർ. 110 കോടി രൂപയാണ് കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് നൽകിയതെന്ന് ട്വിറ്റർ സിഇഒ ജാക്ക് ഡോർസി അറിയിച്ചു. 

കെയർ, എയ്ഡ് ഇന്ത്യ, സേവ ഇന്റർനാഷണൽ എന്നീ മൂന്ന് എൻജിഒകൾക്കായാണ് പണം നൽകുക. താൽക്കാലിക കോവിഡ് സെന്ററുകൾ തുടങ്ങാനും അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനും ഇത് ഉപയോഗിക്കും. പണം ചിലവഴിക്കുന്നതിന്റെ സുതാര്യത ഉറപ്പ് വരുത്താൻ വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്.

അത്യാവശ്യം വേണ്ട പിപിഇ കിറ്റുകൾ, ഓക്സിജൻ സൗകര്യങ്ങൾ തുടങ്ങിയവയും ആരോഗ്യപ്രവർത്തകർക്ക് വേണ്ട അടിയന്തര സൗകര്യങ്ങളും നൽകും.