‍ക്രിസ്മസ് പാപ്പാ ഇല്ലാതെ എന്ത് ക്രിസ്മസ്?; കാണാം പാപ്പായുടെ ഗ്രാമവിശേഷങ്ങൾ

കലമാൻ വലിക്കുന്ന ഹിമ വാഹനത്തിലേറി, സമ്മാനപ്പൊതികളുമായി എത്തുന്ന ക്രിസ്മസ് പാപ്പാ, ക്രിസ്മസിന്റെ സന്തോഷകരമായ വിശ്വാസങ്ങളിൽ ഒന്നാണ്. വിശുദ്ധ നിക്കോളാസ് ആണ് ക്രിസ്മസ് പാപ്പാ എന്ന് നൂറ്റാണ്ടുകളായി വിശ്വസിച്ചുപോരുന്നു, ആളുകൾ. ഇനി പാപ്പായുടെ ഗ്രാമത്തിലേക്കാണ് നമ്മൾ പോകുന്നത്. ലാപ്പ്ലാൻഡ് ലേക്ക്...