നട്ടപ്പാതിരയ്ക്കും അസ്തമിക്കാത്ത സൂര്യന്‍; ഫിന്‍ലന്‍ഡിൽ യൂഹാന്നൂസ് ആഘോഷം

നട്ടപ്പാതിരക്കും അസ്തമിക്കാത്ത സൂര്യനു കീഴിൽ യൂഹാന്നൂസ് ആഘോഷത്തിന്റെ തിരക്കിലാണ് ഫിൻലൻന്റുകാർ. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ മിഡ് സമ്മർ ആഘോഷങ്ങൾ നടക്കുന്നത്. ഹെൽസിങ്കിയിൽ നിന്ന് നവമി ഷാജഹാന്റെ  റിപ്പോർട്ട്

കൂരിരുൾ മൂടുന്ന പാതിരാത്രിയാണിത്, പക്ഷേ ഉദയസൂര്യന് അസ്തമിക്കാനെ  തോന്നുന്നില്ല. ജൂൺ മാസത്തിന്റെ അവസാന നാളുകൾ ഫിൻലണ്ടിൽ  ഇങ്ങനെയാണ്. ഹെൽസിംഗ് ഉൾപ്പെടുന്ന തെക്കൻ ഫിൻലൻഡിൽ രാത്രി 11 മണിയോടെയാണ് സൂര്യാസ്തമയം ഉണ്ടാകാറു. പക്ഷേ ലാപ്ലാൻഡ്  ഉൾപ്പെടുന്ന വടക്കൻ മേഖലകളിൽ രണ്ടു മാസക്കാലം സൂര്യാസ്തമയമേയില്ല.

തെളിഞ്ഞു കത്തുന്ന സൂര്യൻ കീഴിൽ ആഘോഷങ്ങളുടെ പാതിരാവാണ് ഫിൻലൻഡിലെങ്ങും. നോർവേയോട് ചേർന്ന് കിടക്കുന്ന ഉഡ്സ് യോകി പട്ടണത്തിലെ യുഹാന്നൂസ് ആഘോഷങ്ങളാണിത് നടി കരകളിൽ ബോൺ ഫയർ നടത്തിയും, നൃത്തം ച്ചുമെല്ലാം സൂര്യൻ അസ്തമിക്കാത്ത നാളുകളെ വരവേൽക്കുകയാണ് ഫിന്നിഷ് ജനത. ഉപദ്വീപുകളാൽ  സമ്പന്നമായ ഫിൻലൻഡിൽ ദ്വീപുകളിൽ  പ്രാദേശിക സഞ്ചാരികളുടെ തിരക്കേറി. കോവിഡ്  പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ആഘോഷങ്ങൾ ഇല്ലായിരുന്നു. നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പരിപാടികൾ. സൂര്യൻ അസ്തമിക്കാത്ത നാളുകളിൽ നിന്ന് ആറുമാസക്കാലം കഴിഞ്ഞാൽ ഡിസംബറിൽ  സൂര്യനുദിക്കാത്ത ഇരുണ്ട കുറച്ച്  ദിനങ്ങൾ കൂടി ഫിൻലൻഡ് കാത്തിരിക്കുന്നുണ്ട്.