പേൾ ഹാർബര്‍ ദുരന്തം നടന്നിട്ട് 79 വർഷം; ക്രൂരതയുടെ ഓർമദിനം

ലോകത്തെ നടുക്കിയ വലിയൊരു ക്രൂരതയുടെ ഓര്‍മദിനമാണിന്ന്.  പേള്‍ ഹാര്‍ബര്‍ ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് 79 വര്‍ഷം. ലക്ഷകണക്കിന് ജീവനുകള്‍ പൊലിഞ്ഞ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കാനുണ്ടായ മുഖ്യ കാരണങ്ങളിലൊന്നാണ്  പേള്‍ ഹാര്‍ബര്‍ ദുരന്തം.

 ഞായറാഴ്ച്ച അമേരിക്കയിലെ ഹവായ് കണ്ണു തുറന്നത് ദാരുണമായ രക്തചൊരിച്ചില്‍ കണ്ടാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂട്ട കുരുതി. പ്രതിരോധത്തിനായി ഹവായിലെ പേള്‍ ഹാര്‍ബര്‍ നാവികത്താവളത്തിലേക്ക് ജപ്പാന്‍ നടത്തിയ സൈനിക ആക്രമണത്തില്‍ പൊലിഞ്ഞത് 2403 ജീവനുകള്‍. ആയിരത്തില്‍പരം പേര്‍ക്ക്  ഗുരുതരമായ പരിക്കേറ്റു. നിഷ്പക്ഷ രാജ്യമായിരുന്ന അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിലേയ്ക്ക് ഔദ്യോഗികമായി പ്രവേശിക്കാനുള്ള കാരണമായിരുന്നു ഈ ആക്രമണം. വ്യക്തമായ മുന്നറിയിപ്പോ യുദ്ധ പ്രഖ്യാപനമോ ജപ്പാന്‍ നടത്തിയിരുന്നില്ല. എന്നാല്‍ പേള്‍ ഹാര്‍ബറിന് പകരമായി  1945ല്‍ അമേരിക്ക.

ഹിരോഷിമയിലും  നാഗസാക്കിയിലും  വര്‍ഷിച്ച ബോംബാക്രമണത്തില്‍ ജപ്പാന് വിലയായി നല്‍കേണ്ടി വന്നത് ലക്ഷകണക്കിന് നിരപരാധികളുടെ ജീവനുകളും. ചരിത്രത്താളുകളില്‍. രേഖപ്പെടുത്തിയ കറുത്ത ദിനം ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ.