ആംഗല മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലര്‍ ഒൗദ്യോഗിക പദവിയില്‍ 15 വര്‍ഷം; ചരിത്രത്തിലേക്ക്

ജര്‍മന്‍ ചാന്‍സലര്‍ ആംഗല  മെര്‍ക്കല്‍ ഒൗദ്യോഗിക പദവിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഒരു വര്‍ഷം കൂടി ചാന്‍സലര്‍ പദവിയില്‍ തുടര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ കാലം ഈ പദവി അലങ്കരിച്ചതിന്റെ റെക്കോഡ്  ഹെല്‍മട്ട് കോലില്‍ നിന്നും മെര്‍ക്കലിന്റെ പേരിലാവും.

1982 മുതല്‍ 1998 വരെ തുടര്‍ച്ചയായി ജര്‍മനിയുടെ ചാന്‍സലര്‍ പദവിയിലിരുന്ന് റെക്കോഡിട്ട ഹെല്‍മട്ട് കോലിന്റെ നേട്ടം പഴങ്കഥയാകാന്‍ ഒരു വര്‍ഷത്തെ സേവനം മാത്രം മതി ആംഗല മെര്‍ക്കലിന്. ഹെല്‍മട്ടില്‍ നിന്ന് അധികാരം കൈയ്മാറിക്കിട്ടിയശേഷം മെര്‍ക്കല്‍ പറഞ്ഞത് ഇങ്ങനെയാണ് ഈ മനുഷ്യന്‍ എന്റെ ജീവിതം മാറ്റിമറിക്കാന്‍ പോവുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ പിന്നീട് മെര്‍ക്കലിന്റെ ചാന്‍സലര്‍ പദവിക്കാലം സംഭവബഹുലമായിരുന്നു. കുടിയേറ്റ നിയമത്തിലെ കര്‍ക്കശനിലപാടുകളാണ് മെര്‍ക്കലിന്റെ ഒൗദ്യോഗിക ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളിലൊന്ന്. 2015ല്‍ പത്തുലക്ഷത്തില്‍പരം അഭയാര്‍ത്ഥികളാണ് ജര്‍മനിയില്‍ സുരക്ഷിത താവളം തേടിയെത്തിയത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ കാണിച്ച മെര്‍ക്കലിന്റെ  വിശാലമനസ് ആദ്യമൊക്കെ അംഗീകരിക്കപ്പെട്ടു. പിന്നീട് അഭയാര്‍ത്ഥികളുടെ അനിയന്ത്രിത ഒഴുക്ക് തടയാനാവാതെ വരികയും ജര്‍മനിയുടെ റിസോഴ്സ് കപാസിറ്റി തകരും എന്നും കണ്ടതോടെ അവരുടെ ജനകീയത ചോദ്യം ചെയ്യപ്പെട്ടു. 

പക്ഷെ കാര്യക്ഷമമായി ആ പ്രശ്നത്തെ നേരിടാന്‍ മെര്‍ക്കലിന് സാധിച്ചു. 2005ലാണ്      ജര്‍മനിയുടെ ആദ്യ വനിത ചാന്‍സലറായി മെര്‍ക്കല്‍ അവരോധിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് വളക്കൂറുള്ള  കിഴക്കന്‍ ജര്‍മനിയില്‍ നിന്ന് ദേശീയ നേതാവായി ഉയര്‍ന്ന ആദ്യ വനിതയും മെര്‍ക്കലാണ്. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചാകാലഘട്ടം മെര്‍ക്കലിന്റെ രാഷ്ട്രീയ അടിത്തറയ്ക്ക് ബലമേകി. കാലം പിന്നേയും പുറകിലേക്ക് നടന്നാല്‍ 1990കളില്‍ ഹെല്‍മട്ട് കോലിന്റെ സര്‍ക്കാരില്‍ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന വനിതാ യുവജനക്ഷേമമന്ത്രിയുടെ പേരാണ് ആംഗല മെര്‍ക്കല്‍.94ല്‍ പരിസ്ഥിതി മന്ത്രിയായി. വ്യക്തിജീവിത്തിലെ കുഞ്ഞുങ്ങളില്ലാത്ത വേദന തന്റെ ഒൗദ്യോഗിക തിരക്കുകള്‍ കൊണ്ട് മറക്കുകയാണവര്‍.