എട്ടുവയസ്സുകാരിക്ക് സ്വിമ്മിങ് പൂളില്‍ കൂട്ട് പതിനൊന്നടിയുള്ള പെരുമ്പാമ്പ്; വൈറൽ വിഡിയോ

 ഇസ്രയേലിൽ നിന്നുള്ള എട്ടുവയസ്സുകാരി ഇൻബാറിന്റെ സ്വമ്മിംങ് പൂളിലെ കൂട്ടു കണ്ടാൽ ആരും ഒന്നമ്പരക്കും. പതിനൊന്നടിയുള്ള ഒരു പെരുമ്പാമ്പ്. ഇൻബാറിന്റെ ഓമനസുഹൃത്തിന്റെ പേരാണ് ബെല്ലെ . വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണെങ്കിലും ബെല്ലെയുടെയും സുഹൃത്തിന്റെയും കുളിസീൻ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. 

വീടിനോട് ചേർന്നുള്ള സ്വിമ്മിങ് പൂളിൽ ബെല്ലെയ്ക്കൊപ്പം നീന്തിക്കളിക്കുകയാണ് ഇൻബാറിന്റെ ഹോബി.  ബെല്ലെ എന്നു പേരിനു പിന്നിലും ഒരു കഥയുണ്ട്. വാൾട്ട് ഡിസ്നിയുടെ ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റിലെ  ബെല്ലെ എന്ന കഥാപാത്രം മഞ്ഞ വസ്ത്രമണിഞ്ഞാണ് നടക്കുന്നത്, സമാനമായി മഞ്ഞ നിറമുള്ള തൊലിയുള്ളതിനാലാണ്  ബെല്ലെ എന്നു പെരുമ്പാമ്പിനെ വിളിച്ചു തുടങ്ങിയത്.

വന്യമൃ​ഗങ്ങളെ സംരക്ഷിക്കുന്ന കർഷക കുടുംബമാണ് ഇൻബാറിന്റേത്. കുട്ടിക്കാലം തൊട്ടേ ഇവയ്ക്കിടയിൽ വളരുന്നതിനാൽ ഇൻബാറിന് അവയോട് ഭയമില്ലെന്ന് അമ്മ പറയുന്നു. കുട്ടിക്കാലം തൊട്ടേ ഇൻബാറും ബെല്ലെയുമാണ് നീന്തൽ കൂട്ടുകാർ. വലുതായപ്പോഴും അതിനു മാറ്റമുണ്ടായില്ലെന്നും അമ്മ പറയുന്നു.