കോവിഡ് സമയത്ത് മണ്ടത്തരങ്ങൾ; ന്യൂസിലൻഡ് ആരോഗ്യമന്ത്രി രാജിവെച്ചു

കോവിഡ് പ്രതിസന്ധികൾക്കിടെ സ്വന്തം ജീവിതത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയ ന്യൂസിലൻഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലർക്ക് രാജിവെച്ചു. ഒട്ടേറെ വിവാദങ്ങൾ ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ കുടുംബത്തിനൊപ്പം ഇദ്ദേഹം ബീച്ചിൽ ഉല്ലാസയാത്ര നടത്തിയത് വലിയ ചർച്ചയായിരുന്നു. ഇതിനാെപ്പം ബൈക്കിൽ മലമുകളിലേക്കും ഇയാൾ യാത്ര നടത്തിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ആരോഗ്യമന്ത്രിയുടെ ഇത്തരം പ്രവൃത്തികളെ മണ്ടത്തരങ്ങൾ എന്നാണ് ജനങ്ങൾ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. മന്ത്രിയുടെ രാജി സ്വീകരിച്ചെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ക്രിസ് ഹിപ്കിന്‍സിന് ആരോഗ്യ വകുപ്പിന്‍റെ താൽക്കാലിക ചുമതലയും കൈമാറി. കഴിഞ്ഞ മാസമാണ് ന്യൂസിലൻഡിനെ കോവിഡ് മുക്തരാജ്യമായി പ്രഖ്യാപിച്ചത്.