വിഡിയോ ഗെയിമിലെ സൂപ്പർ മുത്തശ്ശി; പ്രായം തളർത്താത്ത ജീവിതം

യുവാക്കൾക്ക് വിഡിയോ ഗെയിം കളിക്കാനും ജയിക്കാനുമുള്ള വഴികൾ പറഞ്ഞുകൊടുത്ത് 90 വയസുകാരി. യൂട്യൂബിൽ രണ്ടര ലക്ഷം വരിക്കാരുള്ള ഹമാക്കോ മോറിയാണ് ആ സൂപ്പർ മുത്തശി. ഏറ്റവും പ്രായമുള്ള  വിഡിയോ ഗെയിമറെന്ന ഗിന്നസ് റെക്കോർഡ്സ് ബഹുമതിയും മോറിക്കു സ്വന്തം 

ഗെയ്മർ ഗ്രാൻറ്മ ..അതാണ് വിളിപ്പേര്. ജീവിതത്തിൻറെ കുതിപ്പിനെ പ്രായം തളർത്തിയെന്നു പറയുന്നവർ മാറി നിൽക്കണം ഇൗ യൂട്യൂബ് മുത്തശിക്കുമുന്നിൽ. ഗെയിമിൽ മുന്നിലെത്തുന്ന തടസങ്ങൾ പുല്ലുപോലെ മറികടക്കാൻ ഇൗ തൊണ്ണൂറുവയസുകാരിക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് മാത്രം മതി. 39 വർഷം മുൻപ് തുടങ്ങിയതാണ് ഇൗ ഗെയിം കളി. എന്നാൽ യു ട്യൂബിൽ കയറിയത് 2015ൽ മാത്രം. ഗെയിം കളിക്കുമ്പോഴാണ് താൻ ഏറ്റവും കൂടുതൽ സന്തോഷവതിയായിരിക്കുന്നതെന്ന് ഹമാക്കോ മോറി 

ഗെയിമിങ് കൺസോളുകളുടെ വലിയ േശഖരം തന്നെ മോറിയുടെ കൈവശമുണ്ട്. വിഡിയോ ഗെയിമുകൾ വെറും കുട്ടിക്കളിയല്ലെന്നും കുട്ടികൾക്കുവേണ്ടി മാത്രമുള്ളതല്ലെന്നുമാണ് ഗെയ്മർ ഗ്രാൻഡ്മ ലോകത്തോടു പറയുന്നത്.