ദിനോസർ വേഷത്തിൽ വീടിന് പുറത്ത്; ഒടുവിൽ പൊലീസിന് മുന്നിൽ; വിഡിയോ

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങും അടച്ചിട്ടിരിക്കുകയാണ്. ഇറ്റലിക്ക് പിന്നാലെ രോഗം രൂക്ഷമായി പടരുന്ന ഒരിടമാണ് സ്പെയിൻ. രോഗവ്യാപനം തടയാനായി ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അവിടെയും നിഷ്ക്കർഷിച്ചിട്ടുണ്ട്. എന്നാൽ വീട്ടിലിരിക്കാൻ മടിയുള്ളവർ അവിടെയും ഉണ്ട്.

അത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു വിഡിയോ ആണ് മ്യൂറിക്ക പൊലീസ് പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാനായി ഡിനോസറിന്റെ വേഷമണിഞ്ഞിരിക്കുയാണ് ഒരാൾ. റോഡിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യം നിക്ഷേപിക്കുന്ന ബിന്നിലേക്ക് ഒരു കെട്ട് വേസ്റ്റുമായാണ് ഡിനോസർ നടന്നു വരുന്നത്. ഒടുവിൽ ഡിനോസർ പൊലീസിന്റെ മുന്നിലും പെട്ടു. 

ലോക് ഡൗൺ സാഹചര്യത്തിൽ വളർത്തു മൃഗങ്ങളുമായി കുറച്ചു സമയം പുറത്തിറങ്ങാൻ പൗരന്മാർക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഡിനോസറായി നടക്കാൻ അനുവാദമില്ല എന്ന കുറിപ്പോടെയാണ് പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിഡിയോ കാണുകയും ഷെയർ ചെയ്യുക.ും ചെയ്തിരിക്കുന്നത്. പൊലീസ് വിഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന ജുറാസിക് പാർക് മ്യൂസിക്കിനെയാണ് പലരും പ്രശംസിക്കുന്നത്. ഭീതി നിറ‍ഞ്ഞ കാലമായിട്ടുപോലും ചിരിയടക്കാൻ കഴിയുന്നില്ല എന്നാണ് ചിലർ പറയുന്നത്.