സ്റ്റേ അറ്റ് ഹോം ചലഞ്ചുമായി സൂപ്പര്‍താരങ്ങൾ; ആരാധകരോട് വീ‌ടുകളില്‍ തുടരാന്‍ ആഹ്വാനം

സ്റ്റേ അറ്റ് ഹോം ചലഞ്ചുമായി സൂപ്പര്‍താരങ്ങള്‍. കോവിഡ് 19 വ്യാപനം നിയന്ത്രണാതീതമാകുന്നത് കണക്കിലെടുത്ത് ആരാധകരോട് വീ‌ടുകളില്‍ തുടരാന്‍ ആഹ്വാനം ചെയ്ത കായിക താരങ്ങള്‍, ഒരു വെറൈറ്റി ചലഞ്ചുമായി സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ്.

സ്റ്റേ അറ്റ് ഹോം ചലഞ്ച് ഏറ്റെടുത്ത ബാര്‍സിലോനയുടെ സൂപ്പര്‍ സ്ട്രൈക്കര്‍, ജോര്‍ഡി ആല്‍ബയും ലൂയിസ് സുവാരസുമടക്കമുള്ള സഹതാരങ്ങളെയാണ് ചലഞ്ച് ചെയ്തത്. വീട്ടിലിരിക്കാന്‍ ആഹ്വാനം ചെയ്ത മെസി കുടുംബത്തോടൊപ്പം സമയം ചെലവിടാന്‍ ലഭിച്ച അവസരമായി ഇതിനെ കാണണമെന്ന് പറഞ്ഞിരുന്നു. 

ടിഷ്യൂ പേപ്പര്‍ റോള്‍  നിലത്ത് വീഴാതെ ഇങ്ങനെ തട്ടുന്നതാണ് സ്റ്റേ അറ്റ് ഹോം ചലഞ്ച്. ബാര്‍സ താരങ്ങളായ ജോര്‍ഡി ആല്‍ബ, അര്‍തുറോ വിദാല്‍, യുവന്റസ് താരം മത്തിസ് ഡിലൈറ്റ്, ചെല്‍സിതാരം ടാമി എബ്രഹാം മാഞ്ചസ്റ്റര്‍ സിറ്റിതാരം ഫില്‍ഫോഡന്‍ തുടങ്ങി വന്‍ പങ്കാളിത്തമാണ് ഫുട്ബോള്‍ ലോകത്ത് നിന്ന്.

റഷ്യന്‍ ടെന്നിസ്താരം കാരന്‍ കഷ്നോവ്, ഐറിഷ് വനിതാ ഹോക്കിതാരം നിക്കി ഡാലി എന്നിവരും ചലഞ്ച് ഏറ്റെടുത്ത് വീഡിയോ പങ്കുവച്ചിട്ടുണ്ട്