കോവിഡ് 19; ലോകത്ത് മരിച്ചവരുടെ എണ്ണം 11,417; അതീവഗുരുതരാവസ്ഥ

കോവിഡില്‍ ലോകത്ത് മരിച്ചവരുടെ എണ്ണം 11,417 ആയി.  ഇറ്റലിയിലും സ്പെയിനിലും ജര്‍മനിയിലും മരണസംഖ്യ നിയന്ത്രണാതീതമായി ഉയരുകയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ തയാറാക്കിയ റിപ്പോര്‍ട്ട്. 

ഓരോദിവസവും നൂറുകണക്കിനുപേര്‍ മരണത്തിന് കീഴടങ്ങുന്ന  അതീവ ഗുരുതരസ്ഥിതി തുടരുകയാണ് ഇറ്റലിയില്‍. മരണസംഖ്യ നാലായിരം കടന്നതോടെ കോവിഡ് പ്രത്യാഘാതത്തില്‍ ചൈനയെ മറികടന്നു.  ജര്‍മനിയില്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു യു.കെയില്‍  സര്‍വീസില്‍നിന്ന് വിരമിച്ച അന്‍പതിനായിരത്തോളം നഴ്സുമാരോടും പതിനായിരത്തോളം ഡോക്ടര്‍മാരോടും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  

ടൂറിസം കേന്ദ്രങ്ങളും അതിര്‍ത്തികളും  അടച്ചിട്ട് രോഗത്തെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമമാണ് ന്യൂസിലാന്‍ഡില്‍ നടക്കുന്നത് സിംഗപ്പൂരില്‍ കോവിഡ് പടരാതിരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതിനാല്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്  ഘാനയും കെനിയയുംഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കോവിഡ് എത്തിക്കഴിഞ്ഞു. കൂടുതല്‍ പേരും പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ഇവിടെ സ്ഥിതി അങ്ങേയറ്റം ആശങ്കാ ജനകമാണ്