മരിച്ച മകളെ വിർ‍ച്വൽ റിയാലിറ്റിയിലൂടെ ചേര്‍ത്തുപിടിച്ച് അമ്മ; വിമർശനം

സാങ്കേതിക വിദ്യയിലൂടെ മരിച്ച മകളെ സാങ്കേതിക വിദ്യയിലൂടെ ചേര്‍ത്തുപിടിച്ച് അമ്മ. കൃത്രിമ ആവിഷ്കാരത്തിനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. സൗത്ത് കൊറിയയിലാണ് സംഭവം. ഡോക്യുമെന്ററിയുടെ ഭാഗമായാണ് മകളെ വീണ്ടും പുന:സൃഷ്ടിച്ചത്. മകളോട് അമ്മ ജാങ് ജി സുങ് വാത്സല്യപൂര്‍വം ഇടപഴകുന്നതാണ് മീറ്റിങ് യു ഡോക്യമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ ഹെഡ് സെറ്റും, ക്യാമറകളും, കയ്യുറകളും ധരിച്ച്, പ്രത്യേക മുറിയിലായിരുന്നു പുനസൃഷ്ടിച്ച മകളെ അമ്മ കെട്ടിപ്പിടിച്ചത്. പൂന്തോട്ടത്തില്‍ വെച്ച് തന്റെ മകളുടെ ഡിജിറ്റലൈസ്ഡ് രൂപം ജാങ് ജി സുങ് കാണുന്നതാണ് ഡോക്യുമെന്ററി. മകളുടെ രൂപത്തിൽ തൊട്ടു നോക്കിയ അവര്‍ വികാരാധീനയായി. 

എന്നാൽ മരിച്ച പ്രിയപ്പെട്ടവരെ കൃത്രിമമായി സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള രീതി അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന്റെ അനന്തരഫലം എന്താകുമെന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ പറയുന്നു.