താറാവിന് ഇണയെ തേടുന്നു; വൈറലായി യുവാവിന്റെ പരസ്യം

മൃഗങ്ങൾക്കോ പക്ഷികൾക്കോ ഡേറ്റിങ് ആപ്പുകളൊന്നും നിലവിൽ ഇല്ല. എന്നാല്‍ അതൊന്നും തന്റെ താറാവിന് ഇണയെ കണ്ടെത്താൻ ക്രിസ് മോറിസ് എന്ന യുവാവിന് തടസ്സമായില്ല. ക്രിസ് നൽകിയ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ആഴ്ചകൾക്ക് മുൻപാണ് താറാവിന്റെ ഇണയെ പൂച്ച പിടിച്ചത്. ഇതോടെയാണ് അധ്യാപകനായ ക്രിസ് മോറിസ് ഒറ്റപ്പെട്ടുപോയ തന്റെ താറാവിന് ഇണയെ കണ്ടെത്താൻ പരസ്യം നൽകാൻ തീരുമാനിച്ചത്. അമേരിക്കയിലെ മെയിൻ സ്വദേശിയാണ് ക്രിസ്.പ്രദേശത്തെ പലചരക്കുകടയിലാണ് ക്രിസ് തന്റെ പരസ്യം നൽകിയിരിക്കുന്നത്. 

''താറാവ് താറാവിനെ തേടുന്നു. ഒറ്റക്കായിപ്പോയ താറാവ് ഇണയെ തേടുന്നു. പങ്കാളി ഈയടുത്ത് മരിച്ചുപോയി''- ഇമെയിൽ വിലാസത്തിനൊപ്പം ഗൗരവമുള്ള മറുപടികൾ മാത്രം എന്നും ക്രിസ് നൽകിയിട്ടുണ്ട്.