വിഡിയോ ഗെയിമിന് സമയ നിയന്ത്രണവുമായി ചൈന; ആരോഗ്യസംരക്ഷണം ലക്ഷ്യം

കുട്ടികള്‍ ഓണ്‍ലൈന്‍ വിഡിയോ ഗെയിം കളിക്കുന്നതില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. ഒരുദിവസം 90 മിനിറ്റ് മാത്രമേ ഇനി ഗെയിം കളിക്കാന്‍ അനുവാദമുള്ളു. അതും രാത്രി 10 മണിവരെ മാത്രം. ഗെയിമിങ് ആസക്തിയെ  വൈകല്യങ്ങളുടെ പട്ടികയില്‍ ലോക ആരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരുന്നു 

വിഡിയോ ഗെയിമുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ  വിപണിയായ ചൈന കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

കംപ്യൂട്ടര്‍ പ്ലേസ്റ്റേഷന്‍ ഗെയിമുകള്‍ കളിക്കാന്‍ പ്രതിദിനം 90 മിനിറ്റ് സമയം മാത്രം. രാത്രി പത്തുമണിമുതല്‍ രാവിലെ എട്ടുമണിവരെ ഗെയിമിങ്ങ് പാടില്ല .  വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും മൂന്നുമണിക്കൂര്‍ വരെ  ചെലവഴിക്കാം .ഗെയിമുകള്‍ വാങ്ങാന്‍ കുട്ടികള്‍  200 യുവാന്‍ മാത്രമേ പ്രതിമാസം ചെലവഴിക്കാനാകു എന്നും നിബന്ധനയുണ്ട് . കാഴ്ചക്കുറവ് ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ശനനിയന്ത്രണം വേഗത്തില്‍ നടപ്പിലാക്കിയത്.  രണ്ടുലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതിവര്‍ഷം ചൈനീസ് ഗെയിമിങ് വിപണി സമ്പാദിക്കുന്നത്