ലോകത്തെ ഇളക്കിമറിച്ച് കാലാവസ്ഥാസമരം; 150 രാജ്യങ്ങളില്‍ ലക്ഷക്കണക്കിനു പേര്‍ പ്രകൃതിക്കായി തെരുവില്‍

ലോകത്തെ ഇളക്കിമറിച്ച് കാലാവസ്ഥാസമരം. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇന്നലെ 150 രാജ്യങ്ങളില്‍ നടന്ന സമരത്തില്‍ ലക്ഷക്കണക്കിനു പേര്‍ അണിനിരന്നു. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം 

കാലാവസ്ഥാവ്യതിയാനം തടയാന്‍ ലോകരാഷ്ട്രങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഗ്രെറ്റ തന്‍ബര്‍ഗ് എന്ന 16 കാരി സ്വീഡിഷ് വിദ്യാര്‍ഥി ആഹ്വാനം ചെയ്ത സമരം ലോകം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും അടക്കം ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രകൃതിക്കായി തെരുവിലിറങ്ങി. ഞങ്ങളുടെ ഭാവി നിങ്ങളുടെ ചുമലിലാണ് എന്ന പ്ലക്കാര്‍ഡുമേന്തി അവര്‍ അണിനിരന്നപ്പോള്‍ പന്തുണയുമായി മുതിര്‍ന്നവരും എത്തി.. ന്യൂയോര്‍ക്കില്‍ 11 ലക്ഷം വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകാതെ സമരത്തില്‍ പങ്കെടുത്തപ്പോള്‍ സ്മൈക്രോ സോഫ്റ്റും ആമസോണും അടക്കമുള്ള സ്ഥാപനങ്ങള്‍ സമരത്തില്‍ പങ്രെടുക്കാന്‍ ജീവനക്കാര്‍ക്ക് അവധിനല്‍കിയാണ് പിന്തുണ അറിയിച്ചത്. 

ഇന്ത്യയിലും സമരം അരങ്ങേറി. മുംബൈയിലും കോല്‍ക്കത്തയിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്നു.  കാലാവസ്ഥാ പ്രശ്നം ഏറ്റവും രൂക്ഷമായ ഓസ്ട്രേലിയയിലെ മല്‍ബണില്‌‍ ലക്ഷങ്ങളാണ് പഹ്കെടുത്തത്. സമരത്തെ തുടര്‍ന്ന് ജര്‍മനിയില്‍ ചാന്‍സലര്‍ എയ്ഞ്ചല മെലര്‍ക്കല്‍ അടിയന്തര യോഗം ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനം തടയാന‍് പുതിയ പാക്കേജ് പ്രഖ്യാപിച്ചു. അടുത്തയാഴ്ച യു.എന്‍ കാലാവസ്ഥാ സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കാലാസ്ഥാ സമരം നടത്തിയത്. ഈമാസം 27 വരെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടത്താനാണ് വിദ്യാര‍ഥി പ്രക്ഷോഭകരുടെ ആഹ്വാനം.