ബ്ലെനിം കൊട്ടാരം മ്യൂസിയത്തിലെ സ്വര്‍ണ ക്ലോസറ്റ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയി

ബ്ലെനിം കൊട്ടാരം മ്യൂസിയത്തിലെ സ്വർണ ക്ലോസറ്റ് മോഷണം പോയി. മൗറീഷ്യോ കാറ്റലൻ എന്ന ഇറ്റാലിയൻ ശിൽപിയാണ് ‘അമേരിക്ക’ എന്നു പേരിട്ട ഈ കലാസൃഷ്ടി 18 കാരറ്റ് സ്വർണത്തിൽ നിർമിച്ചത്. ന്യൂയോർക്കിലെ ഗുഗൻഹൈം മ്യൂസിയത്തിലാണ് ഈ ‘സ്വർണ സിംഹാസനം’ 2016 ൽ ആദ്യം പ്രദർശനത്തിനു വച്ചത്. 35 കോടി രൂപ വിലവരും. മോഷണത്തിന് 2 ദിവസം മുൻപു മാത്രമാണ് മ്യൂസിയം സന്ദർശകർക്കു തുറന്നു കൊടുത്തത്.

ന്യൂയോർക്കിലെ ഗുഗൻഹൈം മ്യൂസിയത്തിലാണ് ഈ ‘സ്വർണ ക്ലോസറ്റ്’. ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ ജന്മഗൃഹമാണ് ഓക്സ്ഫഡ്ഷറിലുള്ള ബ്ലെനിം കൊട്ടാരം. യുനെസ്കോയുടെ പൈതൃക കേന്ദ്രം കൂടിയാണ്. ചർച്ചിൽ പിറന്നുവീണ മുറിയോടു ചേർന്നുള്ള ശുചിമുറിയിലാണ് ക്ലോസറ്റ് സ്ഥാപിച്ചിരുന്നത്. 

സന്ദർശകർക്കു മറ്റേതു ടോയ്‍ലറ്റും പോലെ ഇതും ഉപയോഗിക്കാമായിരുന്നു.  കേസിൽ ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും തൊണ്ടിമുതൽ കണ്ടെടുത്തിട്ടില്ല