ബോംബ് സ്ഫോടനത്തിൽ കാൽനഷ്ടപ്പെട്ടു; കൃത്രിമക്കാലിൽ ചുവടുവച്ച് ബാലൻ; വിഡിയോ

അവന്റെ ചിരിക്കും വയ്ക്കുന്ന ചുവടുകൾക്കും അപ്പുറം മറ്റൊന്നുമില്ലെന്ന് അടിവരയിടുകയാണ് സൈബർ ലോകം ഇൗ വിഡിയോയ്ക്ക് ചുവട്ടിൽ. തറയിൽ ചവിട്ടി നിൽക്കാൻ കൃത്രിമക്കാൽ ലഭിച്ച സന്തോഷത്തിലാണ് ഇൗ നൃത്തമെന്ന് അറിയുമ്പോഴാണ് വിഡിയോ ഏറെ ഹൃദ്യമാകുന്നത്. ആശുപത്രിയിൽ നിന്നും കൃത്രിമക്കാൽ വച്ച ശേഷം സന്തോഷത്തിൽ ചുവട് വയ്ക്കുകയാണ് ഇൗ അഫ്ഗാൻ ബാലൻ. അഹമ്മദ്‌ എന്നാണ്‌ കുട്ടിയുടെ പേര്‌. 

അഫ്‌ഗാനിസ്ഥാനിലെ ഒരു റെഡ്‌ക്രോസ്‌ ഓര്‍ത്തോപീഡിക്‌ സെന്ററില്‍ നിന്നാണ്‌ അഹമ്മദിന്‌ കൃത്രിമക്കാല്‍ ഘടിപ്പിച്ച്‌ നല്‌കിയത്‌. ലോഗാര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ്‌ സ്‌ഫോടനത്തിലാണ്‌ അഹമ്മദിന്റെ വലത്‌ കാല്‍ നഷ്ടപ്പെട്ടതെന്നാണ്‌ വിവരം. വിഡിയോ കാണാം.